SignIn
Kerala Kaumudi Online
Saturday, 23 May 2026 6.19 PM IST

കണ്ടാൽ രാജവെമ്പാലയെപ്പോലെ, പത്തടി നീളവും; വീട്ടിലെത്തിയത് രണ്ട് പാമ്പുകൾ

കൊല്ലം ജില്ലയിലെ പാരിപ്പള്ളി പരവൂരിലെ മുക്കട എന്ന സ്ഥലം. ഇവിടെ ഒരു വീടിനോട് ചേർന്ന വിറകുപുരയിൽ രണ്ട് വലിയ പാമ്പുകൾ തമ്മിൽ കടിപിടികൂടുന്നത് വീട്ടമ്മ കണ്ടു. ഉടൻ തന്നെ വാവാ സുരേഷിനെ വിളിക്കുകയായിരുന്നു.

ഇതിനിടയിൽ അയൽവാസികളും നാട്ടുകാരും പാമ്പിനെ കണ്ട സ്ഥലം വളഞ്ഞു. വിറകുപുരയിൽ നിറയെ സാധനങ്ങളുണ്ടായിരുന്നു. സ്ഥലത്തെത്തിയ വാവാ സുരേഷ് സാധനങ്ങൾ മാറ്റിത്തുടങ്ങി. ഇതിനിടയിൽ ഒരു പാമ്പിനെ കണ്ടു. കണ്ടാൽ രാജവെമ്പാലയെപ്പോലെ നല്ല നീളവും തടിയുമുള്ള വലിയ ചേരയായിരുന്നു അത്. എലി ശല്യമുള്ളയിടങ്ങളിലാണ് സാധാരണയായി ചേരയെ കാണാറുള്ളതെന്ന് വാവാ സുരേഷ് പറഞ്ഞു. അണ്ണാൻ കൂടുണ്ടെങ്കിലും പരിസരത്ത് ചേര എത്തും.

ചേര വീട്ടിൽ വന്ന് എലിയെ പിടിച്ച് പോയിക്കഴിഞ്ഞാൽ അണലിയും മൂർഖനും പോലെയുള്ള പാമ്പുകൾ വീട്ടിൽ വരുന്നത് തടയുമെന്നും വാവാ സുരേഷ് പറഞ്ഞു. അതിനാൽ ചേര വന്നാൽ അവയെ പിടിക്കാതിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പത്തടി നീളമുള്ള വലിയ പാമ്പിനെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് കാണാം.

vava-suresh

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SNAKE MASTER, VAVASURESH, SNAKES, SNAKES IN HOME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA