SignIn
Kerala Kaumudi Online
Saturday, 13 June 2026 4.19 PM IST

നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തനമാരംഭിച്ചു

ambala

അമ്പലപ്പുഴ: അമ്പലപ്പുഴ സർവീസ് സഹകരണ സംഘത്തിന്റെ നീതി മെഡിക്കൽ സ്റ്റോർ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത സതീഷ് ഉദ്ഘാടനം ചെയ്തു. സംഘത്തിന്റെ കാക്കാഴത്തുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോറിൽ മരുന്നുകൾ 15 ശതമാനം മുതൽ 75 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. കൺസ്യൂമർഫെഡ് എക്സി. കമ്മിറ്റിയംഗവും സംഘം പ്രസിഡന്റുമായ എ.ഓമനക്കുട്ടൻ അദ്ധ്യക്ഷനായി. കൺസ്യൂമർ ഫെഡ് റീജിയണൽ മാനേജർ കുര്യൻ സി. മാത്യു ആദ്യ വില്പന നടത്തി. സംഘം സെക്രട്ടറി എം.സജീഷ് ജിത്ത് സ്വാഗതം പറഞ്ഞു. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജിത സന്തോഷ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷീജ ബഷീർ, പി.രേഷ്‌മ, ഭരണസമിതിയംഗങ്ങളായ പി.കെ. ശ്രീഹർഷൻ, എച്ച് .സുബൈർ, പി. ഉമ്മർ, ബി.ബിനുമോൻ, മാജിദ, മഞ്ജുഷ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL