
പീരുമേട്: പൈതൃക സ്മാരകമായി പ്രഖ്യാപിച്ചനൂറ്റാണ്ടുകൾ പഴക്കമുള്ള വണ്ടി പെരിയാർപഴയ പാലത്തിലെ കൈവരികൾ തകർന്ന് കാൽനടയാത്രക്കാർക്കും സ്‌കൂൾ വിദ്യാർത്ഥികൾക്കും ഉൾപ്പടെ ഭീക്ഷണിയുയർത്തുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് 1903ൽ നിർമിച്ചതാണ് ഈ പഴയ പാലം. നൂറ്റാണ്ട് പഴക്കമുള്ള പാലം ആയതുകൊണ്ട് തന്നെ അഞ്ചുവർഷം മുമ്പ്പൈ തൃക സ്മാരകമായി സംസ്ഥാന സർക്കാർ ഈ പാലത്തെ പ്രഖ്യാപിച്ചിരുന്നു. നിരവധിവ്യാപാര ബന്ധം നിലനിന്നിരുന്ന നാട്ടുരാജ്യങ്ങളായ
മധുര രാജ്യവും തിരുവിതാംകൂറ് രാജ്യവും തമ്മിലുള്ള വ്യാപാരത്തിനും തേയിലയും ഏലവും പുറത്തേക്ക് കൊണ്ടുപോകാനും വേണ്ടിയായിരുന്നു ബ്രിട്ടീഷുകാർ പെരിയാർ നദിയുടെഇരു കരകളെയും ബന്ധിപ്പിച്ചു കൊണ്ട് പാലം നിർമ്മിച്ചത്. ഒട്ടേറെ സ്മരണകൾ ഇരമ്പുന്ന ചരിത്ര സ്മാരകമാണ് ഈ പാലം.
ഈ പഴയ പാലത്തിന്റെ ഇരുമ്പ് പൈപ്പ് കൊണ്ടുള്ള കൈവരികൾ തുരുമ്പെടുത്ത് തകർന്നു പോയി.
കൈവരികളിൽ കുറച്ചു ഇരുമ്പു പൈപ്പുകൾ ഒടിഞ്ഞു പോവുകയും ചെയ്തിട്ടുണ്ട്. സ്‌കൂൾ വിദ്യാർത്ഥികളും,
ഒരു വശത്തുകൂടി വാഹനങ്ങളും ഈ പാലത്തിലൂടെ കടന്നുപോകുന്നുണ്ട്. പാലത്തിന്റെ സൈഡിലൂടെ നടന്നു പോകുമ്പോൾ എതിരെ വാഹനങ്ങൾ എത്തിയാൽ കാൽ നടയാത്രക്കാർക്ക്
പാലത്തിന്റെ സൈഡിലേക്ക് മാറിനിൽക്കാൻ ഒട്ടും സൗകര്യമില്ല. അബദ്ധത്തിൽ കൈവരിയിൽ പിടിക്കുന്നതോടെ കൈവരി തകർന്ന് പെരിയാർ നദിയിലേക്ക് വീഴുന്ന സ്ഥിതി യാണു ള്ളത്.
സ്‌കൂൾ സമയങ്ങളിൽ വിദ്യാർത്ഥികൾ നടന്നുപോകുമ്പോൾ വലിയ അപകടം ഉണ്ടാകാൻ സാദ്ധ്യത ഏറെയാണ്.
കൈവരികൾ
തകർന്ന നിലയിൽ
രാഷ്ട്രീയ സന്നദ്ധ സംഘടന പ്രവർത്തകരാണ് രണ്ടുവർഷം മുൻപ് മുള ഉപയോഗിച്ചുള്ള താൽക്കാലിക ബാരിക്കേഡ് സംവിധാനം ഏർപ്പെടുത്തിയത്. എന്നാൽ അതും ഇപ്പോൾ ജീർണ്ണിച്ച് തകർന്ന നിലയിലാണ്. പാലത്തിലൂടെ കടന്നുപോകുന്നവർക്ക് ഭയമില്ലാതെ കടന്നു പോകാനുള്ള സൗകര്യം ഒരുക്കണമെന്നും
നാട്ടുകാരുടെ ജീവൻ സംരക്ഷിക്കുന്നതിനു വേണ്ടി അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകണം ഈ പാലത്തെ ചരിത്ര സ്മാരകമായി സംരക്ഷിക്കണമെന്നും ആണ് നാട്ടുകാരുടെയും വാഹന യാത്രക്കാരുടെയും ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |