SignIn
Kerala Kaumudi Online
Wednesday, 10 June 2026 6.43 AM IST

മിനാബ് സ്കൂളിൾ ആക്രമിച്ചത് യു.എസ്: ഇറാൻ

a

തെഹ്റാൻ: ദക്ഷിണ ഇറാനിലെ മിനാബിൽ ഫെബ്രുവരി 28ന് നടന്ന ആക്രമണങ്ങളിലെ മിസൈൽ അവശിഷ്ടങ്ങളുടെ ചിത്രങ്ങൾ പുറത്തുവിട്ട് ഇറാനിയൻ സ്റ്റേറ്റ് മീഡിയ. ഇറാന്റെ നാവിക താവളത്തിനും പ്രൈമറി സ്കൂളിനും നേരെയുണ്ടായ ആക്രമണത്തിൽ 165 വിദ്യാർത്ഥിനികൾ ഉൾപ്പെടെ 178 പേർ കൊല്ലപ്പെട്ടിരുന്നു.

2014ലോ അതിനുശേഷമോ നിർമിച്ച യു.എസിന്റെ ടോമാഹാക്ക്

ക്രൂയിസ് മിസൈലുമായി പൊരുത്തപ്പെടുന്ന സീരിയൽ നമ്പറുകളും അടയാളങ്ങളും അവശിഷ്ടങ്ങളിൽ ഉണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.ടെലിഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ ശജറ ത്വയ്യിബ എലിമെന്ററി സ്കൂളിന് സമീപം പ്രദർശിപ്പിച്ചിരിക്കുന്ന അവശിഷ്ടങ്ങൾ കാണാം. ഇറാനാണ് സ്കൂൾ ആക്രമണത്തിന് പിന്നിലെന്ന തരത്തിൽ ഇറാന്റെ കൈയിലും ടോമോഹാക്ക് മിസൈലുകളുണ്ടെന്ന് ട്രംപ് പറഞ്ഞിരുന്നു. ഒരുപാട് രാജ്യങ്ങളുടെ കൈയിൽ ടോമോഹോക്ക് ഉണ്ടെന്നും അവർ തങ്ങളിൽ നിന്നും മിസൈലുകൾ വാങ്ങുന്നതാണെന്നും ട്രംപ് പറഞ്ഞു. എന്നാൽ യു.എസ്, യു.കെ, ഓസ്ട്രേലിയ, ജപ്പാൻ, നെതർലൻഡ്സ് എന്നീ രാജ്യങ്ങളുടെ കൈവശം മാത്രമാണ് ടോമോഹോക്ക് മിസൈലുകൾ ഉള്ളൂ എന്നതാണ് യാഥാർത്ഥ്യം.

​ ​ഇ​റാ​നെ​തി​രെ​യു​ള്ള​ ​യു​എ​സ്-​ഇ​സ്രാ​യേ​ൽ​ ​യു​ദ്ധം​ ​ആ​രം​ഭി​ച്ച​തി​നു​ശേ​ഷം​ ​ടെ​ഹ്‌​റാ​നി​ൽ​ ​കു​റ​ഞ്ഞ​ത് 460​ ​പേ​ർ​ ​കൊ​ല്ല​പ്പെ​ടു​ക​യും​ 4,309​ ​പേ​ർ​ക്ക് ​പ​രി​ക്കേ​ൽ​ക്കു​ക​യും​ ​ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ​ടെ​ഹ്‌​റാ​ൻ​ ​അ​ടി​യ​ന്ത​ര​ ​ആ​രോ​ഗ്യ​ ​വ​കു​പ്പി​ന്റെ​ ​ഡെ​പ്യൂ​ട്ടി​ ​മേ​ധാ​വി​ ​പ​റ​ഞ്ഞു.​ഫെ​ബ്രു​വ​രി​ 28​ ​മു​ത​ൽ​ ​ന​ട​ന്ന​ ​ആ​ക്ര​മ​ണ​ങ്ങ​ളി​ൽ​ ​ത​ല​സ്ഥാ​ന​ത്ത് 18​ ​ആം​ബു​ല​ൻ​സു​ക​ളും​ 18​ ​അ​ടി​യ​ന്ത​ര​ ​കേ​ന്ദ്ര​ങ്ങ​ളും​ ​ത​ക​ർ​ന്ന​താ​യി​യാ​ണ് ​റി​പ്പോ​ർ​ട്ടു​ക​ൾ​ ​പ​റ​യു​ന്ന​ത്.​ഇ​റാ​നി​ലു​ട​നീ​ളം,​ആ​ക്ര​മ​ണ​ങ്ങ​ളി​ൽ​ 1,200​ ​ൽ​ ​അ​ധി​കം​ ​ആ​ളു​ക​ൾ​ ​കൊ​ല്ല​പ്പെ​ടു​ക​യും​ 10,000​ ​ത്തി​ല​ധി​കം​ ​പേ​ർ​ക്ക് ​പ​രി​ക്കേ​ൽ​ക്കു​ക​യും​ ​ചെ​യ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360