
ആലപ്പുഴ: പാഠപുസ്തക വിതരണം ജില്ലയിൽ അവസാനഘട്ടത്തിൽ. പ്രധാന പാഠപുസ്തകങ്ങളുടെ വിതരണം നേരത്തെ പൂർത്തിയാക്കിയിരുന്നു. നിലവിൽ ആക്ടിവിറ്റി വർക്ക് ബുക്കുകളാണ് എത്താനുള്ളത്.
സർക്കാർ, എയ്ഡഡ് മേഖലകളിലായി 1240118 പുസ്തകങ്ങൾ വിതരണം ചെയ്തു കഴിഞ്ഞു. അൺ എയ്ഡഡ് മേഖലകളിൽ 25022 പുസ്തകങ്ങളും അധികമായി 834 പുസ്തകങ്ങളുമാണ് വിതരണം ചെയ്തത്. ജില്ലയിലിതുവരെ 1265974 പുസ്തകങ്ങൾ വിതരണം ചെയ്തു. കവിഞ്ഞ ദിവസം 79931 പുസ്തകങ്ങൾ എത്തിയിരുന്നു. ഇതിന്റെ വിതരണം നടക്കുകയാണ്. ഇന്ന് കുട്ടനാടൻ മേഖലകളിലെ സ്കൂളുകളിലേക്ക് പുസ്തകങ്ങൾ എത്തിക്കും. ഇവിടെ വെള്ളം കയറുന്നതിന് മുമ്പായി വിതരണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ജില്ലയിൽ ഇനി 241341 പുസ്തകങ്ങളാണ് വേണ്ടത്. ഇവയുടെ അച്ചടി നടന്നുകൊണ്ടിരിക്കുകയാണ്. ഇവ ഉടൻ തന്നെ വിതരണത്തിനെത്തും.
ജില്ലയിലേക്ക് ആകെ വേണ്ടത് 16.06 ലക്ഷം പുസ്തകങ്ങളാണ്. എൽ.പി, യു.പി ക്ലാസുകൾക്കാണ് പുസ്തകങ്ങൾക്ക് കിട്ടാനുള്ളവയിൽ കൂടുതലും. മേയ് 29ന് മുമ്പായി വിതരണം പൂർത്തിയാക്കാനാണ് നിർദ്ദേശച്ചിരുന്നത്. പുതിയ പുസ്തകങ്ങൾ രണ്ടു ദിവസംകൊണ്ട് വിതരണം പൂർത്തിയാക്കുമെന്ന് അധികൃതർ പറഞ്ഞു.
പുസ്തക വിതരണം
ചെയ്‌തത്: 1265974
ബാക്കിയുള്ളത് : 241341
പാഠപുസ്തക വിതരണം അവാസന ഘട്ടത്തിലാണ്. ഉടൻ തന്നെ അടുത്ത ലോഡ് എത്തും. നിലവിൽ എത്തുന്ന പുസ്തകങ്ങൾ കുട്ടനാട്ടിലേക്കാണ് വിതരണം ചെയ്യുന്നത്
-ആതിര പ്രസാദ്, സെക്ഷൻ സൂപ്പർവൈസർ,
പാഠപുസ്തക വിഭാഗം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |