SignIn
Kerala Kaumudi Online
Thursday, 11 June 2026 4.43 AM IST

കാറിന്​ മുകളിൽ മരം വീണു

h

ആലപ്പുഴ: മഴയിലും കാറ്റിലും ആലപ്പുഴ കളക്ടറേറ്റ്​ വളപ്പിലെ കാറ്റാടി മരം കടപുഴകി പാർക്ക്​ ചെയ്ത കാറിന്​ മുകളിൽ വീണു. കാറിന്റെ മുൻവശത്തെ ഗ്ലാസും ബോണറ്റും തകർന്നു. ഇന്നലെ രാവിലെ 10.30ന്​ ജില്ലപഞ്ചായത്ത്​ ഓഫീസിന്​ സമീപമായിരുന്നു സംഭവം. പാർക്കിംഗ്​ ഏരിയയിൽ റവന്യൂവകുപ്പിനായി വാടകയ്ക്ക്​ ഓടുന്ന കാറിന്റെ മുകളിലേക്കാണ്​ മരംവീണത്​. ഈ സമയം കാറിൽ ആരുമുണ്ടായിരുന്നില്ല. ആലപ്പുഴയിൽനിന്നുള്ള അഗ്നിരക്ഷാസേനയെത്തി ഒരുമണിക്കൂർ സമയമെടുത്ത്​ മരംമുറിച്ചുമാറ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL