
കൊച്ചി: തൃപ്പൂണിത്തുറ നഗരത്തിലും പരിസരപ്രദേശങ്ങളിലും സൈക്കിൾ മോഷണം പതിവാക്കിയയാൾ കുടുങ്ങി. തൃപ്പൂണിത്തുറ നടമ തെക്കുംഭാഗം അതിരക്കണ്ടത്തിൽ വീട്ടിൽ സുന്ദരനാണ് (50) ഹിൽപാലസ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 20ന് വടക്കേക്കോട്ട സെന്റ്ജോസഫ് പള്ളിയുടെ പാർക്കിംഗിംൽ നിന്ന് സൈക്കിൾ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. കൊല്ലപ്പണിക്കാരനായ പേട്ട സ്വദേശി സത്യന്റെ 14000 രൂപയുടെ സൈക്കിളാണ് പട്ടാപ്പകൽ കടത്തിയത്. സി.സിടിവി ദൃശ്യങ്ങൾ കിട്ടിയെങ്കിലും ആളെ തിരിച്ചറിയാനായില്ല. കഴിഞ്ഞദിവസം സുന്ദരൻ സൈക്കിൾ മോഷണത്തിന് വീണ്ടും വടക്കേക്കോട്ട ഭാഗത്ത് എത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്. സൈക്കിളുടമയാണ് തിരിച്ചറിഞ്ഞ് പൊലീസിൽ അറിയിച്ചത്. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |