SignIn
Kerala Kaumudi Online
Saturday, 25 April 2026 10.33 AM IST

തലശ്ശേരിയിൽ തണ്ണീർ പന്തലുകൾ ആരംഭിച്ചു

Increase Font Size Decrease Font Size Print Page
thanneer-panthal

തലശ്ശേരി:വർദ്ധിച്ചുവരുന്ന ഉഷ്ണതരംഗത്തെ പ്രതിരോധിക്കാൻ തലശ്ശേരി നഗരസഭ ദുരന്ത നിവാരണ സമിതി തീരുമാനിച്ചതനുസരിച്ചുള്ള തണ്ണീർ പന്തലുകൾക്ക് നഗരത്തിൽ തുടക്കമായി. പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഭാരതി ടീച്ചറുടെ അദ്ധ്യക്ഷതയിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.ഒ.ടി.ഷബീർ ഉദ്ഘാടനം നിർവ്വഹിച്ചു.സഹകരണ സ്ഥാപനങ്ങൾ, വ്യാപാര സംഘടനകൾ, യുവജന പ്രസ്ഥാനങ്ങൾ, വിവിധ അസോസിയേഷനുകൾ എന്നിവയുടെ സഹകരണത്തോടെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തണ്ണീർ പന്തലുകൾ ഒരുക്കുന്നത്.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഷ്റഫ്,നഗരസഭ സെക്രട്ടറി സുരേഷ്‌കുമാർ എൻ, ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികളായ നാസർ, മസൂർ, വ്യാപാരി വ്യവസായി സമിതി ഭാരവാഹി നൗഫൽ തുടങ്ങിയവർ സംസാരിച്ചു.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY