
പടന്നക്കാട് : നാഷണൽ സർവീസ് സ്കീമും കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും സംയുക്തമായി നടത്തുന്ന എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ മാർക്കുളള ഏകദിന ശിൽപ്പ ശാല.നെഹ്റു കോളേജിൽ സംസ്ഥാന എൻ.എസ്.എസ് ഓഫീസർ ആർ.എൻ.അൻസർ ഉദ്ഘാടനം ചെയ്തു . പ്രിൻസിപ്പാൾ ഡോ.ടി.ദിനേശ് അദ്ധ്യക്ഷത വഹിച്ചു.ഡോ.കെ.വി സുജിത്ത് മുഖ്യാതിഥിയായി. രശ്മി മാധവൻ , എസ്.സജിത്ത് എന്നിവർ ക്ലാസ്സ് നടത്തി.എൻ.എസ്.എസ് ദേശീയ ട്രെയിനർ ബ്രഹ്മനായകം മഹാദേവൻ കെ.പി രാജൻ, സി.വി.ശ്രീജ, ഇ.ഉദയകുമാർ , അതിൽ നസീർ എന്നിവർ സംസാരിച്ചു ഡോ.കെ.വി വിനീഷ് കുമാർ സ്വാഗതവും സമീർ സിദ്ദിഖ് നന്ദിയും പറഞ്ഞു. എയ്ഡ്‌സ് ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ആഗസ്‌റ്റ് 2ന് കാഞ്ഞങ്ങാട് വച്ച് സ്‌കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും ആഗസ്‌റ്റ് 4 നു കരിന്തളത്ത് റെഡ് റൺ മാരത്തോൺ മത്സരവും സംഘടിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |