
ചെറുവത്തൂർ: ആയിരങ്ങളെ അണിനിരത്തി ചെറുവത്തൂരിൽ മേയ് ദിന റാലി സംഘടിപ്പിക്കാൻ സംയുക്ത ട്രേഡ് യൂണിയൻ നേതൃയോഗം തീരുമാനിച്ചു. രാവിലെ ഏട്ടര മണിക്ക് കയ്യൂർ റോഡ് ജംഗ്ഷനിൽ നിന്നും പ്രകടനം ആരംഭിക്കും. ഇ.എം.എസ് ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കുന്ന മേയ് ദിന സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി എം.രാജഗോപാലൻ ഉദ്ഘാടനം ചെയ്യും. ചെറുവത്തൂർ എ.കെ.ജി മന്ദിരത്തിൽ ചേർന്ന യോഗത്തിൽ എ.അമ്പൂഞ്ഞി അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി കെ.ബാലകൃഷ്ണൻ, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.കമലാക്ഷൻ, എ.ഐ.ടി.യു, സി നേതാവ് മുകേഷ് ബാലകൃഷ്ണൻ, എൻ.എൽ.സി ജില്ലാ പ്രസിഡന്റ് ഉദിനൂർ സുകുമാരൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി സി.വി വിജയരാജ്, കയനി കുഞ്ഞിക്കണ്ണൻ, കെ.ടി.ലോഹിതാക്ഷൻ, കെ.സുന്ദരൻ, ടി.വി.കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി കെ.രാജു സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |