SignIn
Kerala Kaumudi Online
Wednesday, 22 April 2026 7.33 PM IST

ചെറുനാരങ്ങ; വില അത്രയ്ക്ക് ചെറുതല്ല 240 കടന്നു

Increase Font Size Decrease Font Size Print Page
cherunaranga

കണ്ണൂർ: കനത്ത ചൂടിനെ തുടർന്ന് ഡിമാന്റ് കൂടിയതോടെ ചെറുനാരങ്ങ വില പിടിച്ചാൽ കിട്ടാത്ത ഉയരത്തിലേക്ക് കുതിക്കുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദാഹം ശമിപ്പിക്കാനും ഉത്തമമെന്ന നിലയിലുള്ള വൻ ഡിമാൻഡാണ് വിലയിലെ കുതിപ്പിന് പിന്നിൽ.

കഴിഞ്ഞമാസം വരെ കിലോയ്ക്ക് അൻപത് രൂപ വരെയുണ്ടായിരുന്ന വിലയാണ് ഇപ്പോൾ 240 ഓളം എത്തിനിൽക്കുന്നത്. വീടുകളിലായാലും ജ്യൂസ് കടകളിലായാലും തുച്ഛമായ വിലയിൽ തയ്യാറാക്കുന്ന പോഷക ഗുണമേറിയ ദാഹശമനിയെന്ന നിലയിലാണ് ചെറുനാരങ്ങ കണക്കാക്കപ്പെടുന്നത്. വില കൂടിയതോടെ പലകടകളിലും ചെറുനാരങ്ങ കിട്ടാനില്ലാത്ത അവസ്ഥയിലാണ്.

കുതിച്ചുയർന്ന് പഴവർഗ വിലയും

തണ്ണിമത്തൻ,​ മാമ്പഴം തുടങ്ങി മിക്ക പഴവർഗങ്ങൾക്കും വില കുതിച്ചുയരുകയാണ്. കിലോക്ക് 100 രൂപ മുതൽ 200 വരെയാണ് വിവിധിയനം മാങ്ങകൾക്ക് ഈടാക്കുന്നത്. നന്താരി, കിരൺ ഇനം തണ്ണിമത്തനും മഞ്ഞ തണ്ണിമത്തനും നല്ല ഡിമാൻഡാണുള്ളത്. ഇരുപത്തിയഞ്ചു രൂപയുണ്ടായിരുന്ന തണ്ണി മത്തന് നിലവിൽ 30 മുതൽ 40 വരെയാണ് വില. എന്നാൽ നേന്ത്രപഴത്തിനും ചെറുപഴത്തിനുംല്ലാം ആവശ്യക്കാർ കുറയുന്ന അവസ്ഥയിആമ്. ചൂട് കയറി വേഗം കറുത്തുപോകുന്നതാണ് ഇവയ്ക്ക് തിരിച്ചടിയാകുന്നത്. ആപ്പിൾ, സപ്പോട്ട, പേരക്ക, പൈനാപ്പിൾ തുടങ്ങിയ പഴവർഗങ്ങൾക്കും ആവശ്യക്കാരുണ്ട്. കിലോക്ക് 190 രൂപയാണ് ആപ്പിളിന്റെ വില.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.