SignIn
Kerala Kaumudi Online
Saturday, 13 June 2026 7.31 PM IST

മഹിളാ അസോസിയേഷൻ മാർച്ചും ധർണ്ണയും നടത്തി

mahila
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരം പോസ്റ്റോഫീസിലേക്ക് നടത്തിയ മാർച്ച്.

നീലേശ്വരം: പാചകവാതകത്തിന്റെയും പെട്രോളിയം ഉത്പന്നങ്ങളുടെയും വില അടിക്കടി വർദ്ധിപ്പിച്ച് സാധാരണക്കാരുടെ ജീവിതം ദുരിതപൂർണമാക്കുന്ന കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരം പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണയും നടത്തി. നീലേശ്വരം കോൺവെന്റ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം ബസ് സ്റ്റാൻഡ് ചുറ്റി പോസ്റ്റോഫീസിന് മുന്നിൽ സമാപിച്ചു. ധർണ സംസ്ഥാന ട്രഷറർ ഇ. പത്മാവതി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ചന്ദ്രമ്മ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി എം. സുമതി അഭിവാദ്യം ചെയ്തു. ജില്ല സെക്രട്ടറി പി. ബേബി , ഏരിയ സെക്രട്ടറി കെ. സുജാത, എ.പി ഉഷ, ഓമന രാമചന്ദ്രൻ, എ. വിധുബാല, ടി.പി ലത, ടി.വി ശാന്ത, ഇ ചന്ദ്രവതി, കെ വി സുജാത എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, MAHILA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL