SignIn
Kerala Kaumudi Online
Saturday, 13 June 2026 5.20 PM IST

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

mama

കോട്ടയം : വില്പനയ്‌ക്കെത്തിച്ച 1.500 ഗ്രാം എം.ഡി.എം.എയുമായി പാമ്പാടി സ്വദേശി ഇന്ദ്രജിത്ത് (21)നെ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ ദർശക് ആറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ബംഗളൂരുവിൽ ജോലി ചെയ്തിരുന്ന ഇന്ദ്രജിത്ത് രണ്ടുമാസം മുൻപാണ് മടങ്ങിയെത്തിയത്. തുടർന്ന് രാസലഹരി വില്പന നടത്തുകയായിരുന്നുവെന്ന് എക്‌സൈസ് പറഞ്ഞു. അസി.എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ബി.ആനന്ദ് രാജ്, എം.മാനുവേൽ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ കെ.അഫ്‌സൽ, പി.പി പ്രസീദ്, ഉണ്ണികൃഷ്ണൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജിഷ്ണുശിവൻ, യേശുദാസ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സബിത, സിവിൽ എക്‌സൈസ് ഡ്രൈവർ ബിബിൻ ജോയി എന്നിവർ റെയ്ഡിൽ പങ്കെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL