SignIn
Kerala Kaumudi Online
Saturday, 13 June 2026 7.33 PM IST

പാലാ നഗരസഭാ ചെയർപേഴ്സന്റെ വാച്ചും ചേംബറിലിരുന്ന ഫയലും മോഷണം പോയി?

പാ​ലാ​:​ ​പാ​ലാ​ ​ന​ഗ​ര​സ​ഭാ​ ​ചെ​യ​ർ​പേ​ഴ്സ​ൺന്റെ​ ​വാ​ച്ചും​ ​ചേം​ബ​റി​ലി​രു​ന്ന​ ​ഫ​യ​ലും​ ​ഭ​ര​ണ​പ​ക്ഷ​ ​കൗ​ൺ​സി​ല​ർ​ ​ബി​ജു​ ​മാ​ത്യൂ​സ് ​മോ​ഷ്ടി​ച്ച​താ​യി​ ​ആ​രോ​പ​ണം.​ ​ഇ​ക്കാ​ര്യം​ ​ചൂ​ണ്ടി​ക്കാ​ട്ടി​ ​ന​ഗ​ര​സ​ഭാ​ ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​ദി​യ​ ​ബി​നു​ ​പു​ളി​ക്ക​ക്ക​ണ്ടം​ ​പാ​ലാ​ ​ഡി.​വൈ.​എ​സ്.​പിയ്ക്ക് ​പ​രാ​തി​ ​ന​ൽ​കി.​ ​
ത​ന്റെ​ ​ചേം​ബ​റി​ലെ​ ​മേ​ശ​യി​ലെ​ ​ഡ്രോ​യി​ൽ​ ​മ​റ​ന്നു​വ​ച്ച​ ​വി​ല​പി​ടി​പ്പു​ള്ള​ ​വാ​ച്ചും​ ​വാ​ട്ട​ർ​ ​അ​തോ​റി​ട്ടി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​തു​ൾ​പ്പെ​ടെ​യു​ള്ള​ ​ഫ​യ​ലു​മാ​ണ് ​ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് ​ദി​യ​ ​ന​ൽ​കി​യ​ ​പ​രാ​തി​യി​ൽ​ ​പ​റ​യു​ന്നു.
ഓ​ഫീ​സി​ൽ​ ​നി​ന്നും​ ​മൂ​ന്നു​മ​ണി​യോ​ടു​കൂ​ടി​ ​ഊ​ണു​ക​ഴി​ക്കാ​നാ​യി​ ​വീ​ട്ടി​ലേ​ക്ക് ​പോ​യി​രു​ന്നു.​ ​അ​ഞ്ചേ​കാ​ലോ​ടു​കൂ​ടി​ ​ന​ഗ​ര​സ​ഭാ​ ​കൗ​ൺ​സി​ല​ർ​ ​ബി​ജു​ ​മാ​ത്യൂ​സും​ ​പൊ​ലീ​സു​കാ​ർ​ ​എ​ന്ന് ​പ​രി​ച​യ​പ്പെ​ടു​ത്തി​യ​ ​മൂ​ന്നു​പേ​രും​ ​ചെ​യ​ർ​പേ​ഴ്‌​സ​ൺ​ന്റെ​ ​ചേം​ബ​ർ​ ​ത​ന്നെ​യോ​ ​ന​ഗ​ര​സ​ഭാ​ ​സെ​ക്ര​ട്ട​റി​യെ​യോ​ ​അ​റി​യി​ക്കാ​തെ​ ​പ്യൂ​ണി​നെ​ക്കൊ​ണ്ട് ​തു​റ​പ്പി​ച്ചു.​ ​വി​വ​ര​മ​റി​ഞ്ഞ് 5.40​ഓ​ടു​കൂ​ടി​ ​ന​ഗ​ര​സ​ഭ​യി​ൽ​ ​എ​ത്തി​ ​മേ​ശ​ ​പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ​ഡ്രോ​യി​ലു​ണ്ടാ​യി​രു​ന്ന​ ​ഫ​യ​ലും​ ​വാ​ച്ചും​ ​ന​ഷ്ട​പ്പെ​ട്ട​താ​യി​ ​അ​റി​ഞ്ഞ​തെ​ന്ന് ​ചെ​യ​ർ​പേ​ഴ്സ​ൺ ദിയ​ ​പ​റ​യു​ന്നു.​ ​താ​ൻ​ ​വ​ന്ന​പ്പോ​ൾ​ ​ബി​ജു​ ​മാ​ത്യൂ​സ് ​സെ​ക്ര​ട്ട​റി​യു​ടെ​ ​ഓ​ഫീ​സി​ന് ​സ​മീ​പം​ ​നി​ൽ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു​വെ​ന്നും​ ​ദി​യ​യു​ടെ​ ​പ​രാ​തി​യി​ലു​ണ്ട്.​ ​ബി​ജു​വി​ന്റെ​ ​കൈ​യ്യി​ൽ​ ​ഒ​രു​ ​ഫ​യ​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​താ​യും​ ​ദിയ ​പ​റ​യു​ന്നു.​ ​താ​ൻ​ ​ചെ​യ​ർ​പേ​ഴ്സ​ണാ​യ​തി​ലു​ള്ള​ ​അ​സ​ഹി​ഷ്ണു​ത​യും​ ​വെ​റു​പ്പും​ ​കാ​ര​ണം​ ​ഔ​ദ്യോ​ഗി​ക​ ​കൃ​ത്യ​നി​ർ​വ്വ​ഹ​ണ​ത്തി​ൽ​ ​പാ​ളി​ച്ച​യു​ണ്ടാ​യി​ ​എ​ന്ന് ​വ​രു​ത്തി​ ​തീ​ർ​ക്കു​ന്ന​തി​നാ​ണ് ​ബി​ജു​ ​മാ​ത്യൂ​സ് ​ഫ​യ​ൽ​ ​മോ​ഷ്ടി​ച്ച​തെ​ന്നും​ ​ദി​യ​ ​പ​രാ​തി​യി​ൽ​ ​ആ​രോ​പി​ച്ചു.

നി​യ​മം​ ​
പാ​ലി​ക്കാ​തെ
​​നി​യ​മ​പാ​ല​കർ!

​ ​കേ​സ​ന്വേ​ഷ​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ആ​ണെ​ങ്കി​ൽ​പോ​ലും​ ​പൊ​ലീ​സി​ന് ​മു​ൻ​സി​പ്പ​ൽ​ ​ചെ​യ​ർ​പേ​ഴ്സ​ൺന്റെ​ ​മു​റി​യി​ൽ​ ​ക​യ​റ​ണ​മെ​ങ്കി​ൽ​ ​ക​സ്റ്റോ​ഡി​യ​നാ​യ​ ​മു​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​യു​ടെ​ ​അ​റി​വും​ ​സ​മ്മ​ത​വും​ ​വേ​ണ്ട​താ​ണ്.​
​എ​ന്നാ​ൽ​ ​ഇ​തു​ണ്ടാ​യി​ല്ലെ​ന്ന് ​മു​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​എം.​ ​ആ​കാ​ശ് ​പ​റ​യു​ന്നു.​
​മാ​ത്ര​മ​ല്ല​ ​മു​ൻ​സി​പ്പ​ൽ​ ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​മു​റി​യി​ൽ​ ​ഇ​ല്ലാ​തി​രു​ന്ന​ ​സ​മ​യ​ത്താ​യി​രു​ന്നു​ ​പോ​ലീ​സി​ന്റെ​ ​അ​തി​ക്ര​മി​ച്ചു​ ​ക​യ​റ്റം.​ ​ഇ​ക്കാ​ര്യം​ ​ചൂ​ണ്ടി​ക്കാ​ട്ടി​ ​ആ​കാ​ശ് ​പ​രാ​തി​ ​ന​ൽ​കി​യി​ട്ടു​ണ്ട്.
നേ​ര​ത്തെ​ ​മു​ൻ​സി​പ്പ​ൽ​ ​കൗ​ൺ​സി​ല​ർ​ ​ബി​ജു​ ​മാ​ത്യു​സി​നെ​ ​ചേ​മ്പ​റി​ൽ​ ​വ​ച്ച് ​ക​യ്യേ​റ്റം​ ​ചെ​യ്തു​ ​എ​ന്ന​ ​പ​രാ​തി​യി​ൽ​ ​തെ​ളി​വെ​ടു​ക്കു​ന്ന​തി​നാ​ണ് ​ത​ങ്ങ​ൾ​ ​ചെ​ന്ന​തെ​ന്നാ​ണ് ​പോ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​വി​ശ​ദീ​ക​ര​ണം.​ ​
മൊ​ഴി​ ​എ​ടു​ക്ക​ണം​ ​എ​ന്ന് ​പൊ​ലീ​സ് ​ആ​വ​ശ്യ​പ്പെ​ട്ട​തി​നാ​ൽ​ ​കൂ​ടെ​ ​പോ​യ​താ​ണെ​ന്നും​ ​ചെ​യ​ർ​പേ​ഴ്സ​ൺ​ന്റെ​ ​മു​റി​യി​ൽ​ ​ക​യ​റി​യ​ത​ല്ലാ​തെ​ ​മോ​ഷ​ണം​ ​ന​ട​ന്നി​ട്ടില്ലെ​ന്നും​ ​ബി​ജു​ ​മാ​ത്യൂ​സ് ​പ​റ​ഞ്ഞു.
സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ​വി​ശ​ദ​മാ​യി​ ​അ​ന്വേ​ഷി​ച്ചു​ ​വ​രു​ന്ന​താ​യി​ ​പാ​ലാ​ ​ഡി​വൈ.​എ​സ്.​പി.​ ​കെ​ ​സ​ദ​ൻ​ ​അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL