SignIn
Kerala Kaumudi Online
Saturday, 13 June 2026 7.33 PM IST

സർക്കാർ ആശുപത്രികളിലെ സേവനങ്ങൾ മെച്ചപ്പെടുത്തണം ലിജിൻലാൽ

കോട്ടയം: മഴക്കാലം ശക്തമായതോടെ വിവിധ തരത്തിലുള്ള പനികൾ വ്യാപിക്കുന്നതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ഉൾപ്പെടെ ജില്ലയിലെ താലൂക്ക് ആശുപത്രികളിലും മറ്റ് ഹെൽത്ത് സെന്ററുകളിലും കൂടുതൽ ഡോക്ടർമാരുടെ സേവനവും, മരുന്നുകളും കൃത്യമാക്കണമെന്ന് ബി.ജെ.പി വെസ്റ്റ് ജില്ല പ്രസിഡന്റ് ലിജിൻ ലാൽ ആവശ്യപ്പെട്ടു. പ്രത്യേകം പനി ക്ലീനിക്കുകൾ ഉൾപ്പെടെ ആവശ്യമായി വരുന്ന സാഹചര്യമാണിത്. മെഡിക്കൽ കോളേജ് ഉൾപ്പെടെ പല സർക്കാർ ആശുപത്രികളിലും കിടത്തി ചികിത്സക്ക് വേണ്ട മതിയായ സൗകര്യങ്ങളുടെ അപര്യാപ്ത മൂലം രോഗികളും കൂട്ടിരിപ്പുകാരും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. അതിനാൽ ആശുപത്രികളിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർ തയ്യാറാവണമെന്നും ലിജിൻലാൽ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL