SignIn
Kerala Kaumudi Online
Friday, 12 June 2026 6.37 AM IST

സ്വീകരണം നൽകി

vinu
കേരള കോൺഗ്രസ് ചങ്ങനാശേരി നിയോജകമണ്ഡലം എക്‌സിക്യൂട്ടീവ് കമ്മിറ്റി വിനു ജോബ് എം.എൽ.എയ്ക്ക് നൽകിയ സ്വീകരണം.

ചങ്ങനാശേരി: പുതുതായി നിർമ്മിക്കുന്ന കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ സി.എഫ് തോമസ് എം.എൽ.എയുടെ പേരിൽ നാമകരണം ചെയ്യുമെന്ന് വിനു ജോബ് എം.എൽ.എ. കേരള കോൺഗ്രസ് ചങ്ങനാശേരി നിയോജകമണ്ഡലം എക്‌സിക്യൂട്ടീവ് കമ്മിറ്റി നൽകിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു എം.എൽ.എ. 41 വർഷക്കാലം ചങ്ങനാശേരിയുടെ എം.എൽ.എയായിരുന്ന സി.എഫ് തോമസിന്റെ പേരിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ നിർമ്മിക്കുന്നത് അദ്ദേഹത്തിന്റെ സ്മരണ നിലനിർത്താൻ ഉപകരിക്കുമെന്നും വിനു ജോബ് പറഞ്ഞു. വി.ജെ ലാലി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് മാത്തുക്കുട്ടി പ്ലാത്താനം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ.ജയ്‌സൺ ജോസഫ്, സംസ്ഥാന ഭാരവാഹികളായ അഡ്വ.ചെറിയാൻ ചാക്കോ, ജോർജുകുട്ടി മാപ്പിളശ്ശേരി, സി.ഡി വത്സപ്പൻ, ആർ.ശശിധരൻ നായർ, വർഗീസ് വാരിക്കാട്ട്, സിബി ചാമക്കാല, ലുക്കോസ് മാമൻ, കുര്യൻ തുമ്പുങ്കൽ, ജോസഫ് കുന്നേൽപറമ്പിൽ, ജോസഫ് ആന്റണി, കുഞ്ഞു കൈതമറ്റം, മിനി വിജയകുമാർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL