SignIn
Kerala Kaumudi Online
Thursday, 11 June 2026 9.21 AM IST

തുറവൂർ പുത്തൻകാവ് ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി

tur

തുറവൂർ: പുത്തൻകാവ് മഹാദേവീ ക്ഷേത്രത്തിലെ ഉത്സവത്തിന് വടക്കൻ പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. 15 ന് ആറാട്ടോടെ സമാപിക്കും. 12 ന് രാവിലെ 7 മുതൽ 8 വരെ ദർശന പ്രധാനമായ മകം തൊഴൽ നടക്കും. വടക്കുചേരുവാര ഉത്സവ ദിനമായ 13 ന് രാവിലെ 6 ന് ആന സ്വീകരണം, 8 ന് ശ്രീബലി, 10.30 ന് പുരയിടി,വൈകിട്ട് 4.30 ന് കാഴ്ചശ്രീബലിയ്ക്ക് വൈക്കം ഗോപകുമാർ, തുറവൂർ രഞ്ജിത്ത് എന്നിവരുടെ നാഗസ്വരവും തൃപയാർ അനിയൻ മാരാരുടെ പ്രമാണത്തിൽ മേജർ സെറ്റ് പാണ്ടിമേളവും നടക്കും. രാത്രി 8 ന് സിനിമാതാരം ശാലുമേനോനും സംഘവും അവതരിപ്പിക്കുന്ന സിനിമാറ്റിക് വിഷ്വൽ ഡ്രാമ, 10 ന് വിളക്കിനെഴുന്നള്ളിപ്പ്. തെക്ക് ചേരുവാര ഉത്രം പള്ളിവേട്ട ഉത്സവദിനമായ 14ന് രാവിലെ 7ന് ഗജവീരന്മാർക്ക് സ്വീകരണം, 8 ന് ശ്രീബലി, വൈകിട്ട് 4.30ന് കാഴ്ച ശ്രീബലിയ്ക്ക് മനു തൈക്കാട്ടുശേരി, യമുന പുത്തൻകാവ് എന്നിവരുടെ നാഗസ്വരവും ചേരാനെല്ലൂർ ഉണ്ണികൃഷ്ണമാരാരുടെ പ്രമാണത്തിൽ മേജർസെറ്റ് പഞ്ചാരിമേളവും ഉണ്ടാകും. രാത്രി ദീപാരാധനയ്ക്കുശേഷം പള്ളിവേട്ട,പള്ളി നിദ്ര. 8.30 ന് അങ്കമാലി അമൃതയുടെ നാടകം മാന്ത്രിക ചെപ്പ്. 15 ന് വൈകിട്ട് 4.30ന് ആറാട്ടിന് പുറപ്പാട്, 5 ന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത് രാത്രി 7 ന് എഴുപുന്ന സുരേഷ് നയിക്കുന്ന ഭക്തിഗാനലയ തരംഗിണി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL