SignIn
Kerala Kaumudi Online
Saturday, 13 June 2026 7.35 PM IST

മുണ്ടത്തിക്കോട് ദുരന്തബാധിതർക്ക് എം.എ. യൂസഫലിയുടെ കൈത്താങ്ങ്

mundathikodu-help-m-a-you

മരിച്ചവരുടെ ആശ്രിതർക്ക് ഒരു ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും കൈമാറി

കൊച്ചി: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിലെ ദുരന്തബാധിതർക്കും മരിച്ചവരുടെ കുടുംബങ്ങൾക്കും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പ്രഖ്യാപിച്ച ധനസഹായം കൈമാറി.
തൃശൂരിൽ നടന്ന ചടങ്ങിൽ ആരോഗ്യ, ദേവസ്വം മന്ത്രി കെ. മുരളീധരൻ സഹായധന വിതരണം നിർവഹിച്ചു. അപകടത്തിൽ ജീവൻ നഷ്ടമായ 16 പേരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപയും പരിക്കേറ്റ് ചികിത്സയിലുള്ളവർക്ക് 50,000 രൂപ വീതവുമാണ് എം.എ. യൂസഫലി പ്രഖ്യാപിച്ചത്. ദുരിത ബാധിതർക്കായി ഇടപെട്ട ലുലു ഗ്രൂപ്പിന്റെയും ചെയർമാൻ യൂസഫലിയുടെയും ശ്രമങ്ങൾക്ക് സംസ്ഥാന സർക്കാരിന് വേണ്ടി കെ. മുരളീധരൻ നന്ദി പറഞ്ഞു.
തൃശൂർ എം.എൽ.എ രാജൻ പല്ലൻ, എ.ഡി.എം ആർ. മനോജ്, ഡെപ്യൂട്ടി കളക്ടർ ഡോ. പ്രീത സക്കറിയ, ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഒ.ഒ ആൻഡ് ഡയറക്ടർ ഫഹാസ് അഷറഫ്, സി.എം.ഡി. സെക്രട്ടറി ഇ.എ.ഹാരീസ്, മീഡിയ ഹെഡ് എൻ.ബി സ്വരാജ് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360