
ടെഹ്റാൻ: ഇറാനെ അനുനയിപ്പിച്ച് സമാധാന ചർച്ചയിൽ പങ്കെടുപ്പിക്കാൻ മദ്ധ്യസ്ഥ രാജ്യങ്ങൾ ശ്രമം തുടരുന്നതിനിടെ, ഇറാനിയൻ തുറമുഖങ്ങൾക്ക് ഏർപ്പെടുത്തിയ നാവിക ഉപരോധം യു.എസ് പിൻവലിക്കാൻ സാദ്ധ്യത. ഉപരോധം നീക്കിയേക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പാകിസ്ഥാനോട് സൂചിപ്പിച്ചു. അതേ സമയം, ഇറാൻ ഇന്നോ നാളെയോ ചർച്ചയ്ക്ക് വഴങ്ങിയാൽ പോലും ഉടൻ സമാധാന കരാറിന് സാദ്ധ്യതയില്ല. എന്നാൽ, വെടിനിറുത്തൽ കാലാവധി നീട്ടാൻ കഴിഞ്ഞേക്കും. ആണവ പദ്ധതി ഉപേക്ഷിക്കണമെന്ന യു.എസ് ആവശ്യം ഇറാൻ തള്ളിയതിനാൽ ഈ മാസം 11ന് ഇസ്ലാമാബാദിൽ നടന്ന ആദ്യ റൗണ്ട് ചർച്ച പരാജയപ്പെട്ടിരുന്നു.
ടൗസ്കയെ വെടിവച്ച് നിശ്ചലമാക്കി
മലേഷ്യയിൽ നിന്ന് വടക്കൻ അറബിക്കടലിലൂടെ ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്തേക്ക് പോവുകയായിരുന്ന 'ടൗസ്ക' ചരക്കുക്കപ്പൽ ഞായറാഴ്ച അമേരിക്കൻ പടക്കപ്പൽ യു.എസ്.എസ് സ്പ്രൂവൻസിന്റെ ശ്രദ്ധയിൽപ്പെട്ടു
യാത്ര നിറുത്തണമെന്ന് ടൗസ്കയോട് യു.എസ് സൈന്യം മുന്നറിയിപ്പ് ആവർത്തിച്ചത് ആറ് മണിക്കൂറിലേറെ.
വകവയ്ക്കാതെ വന്നതോടെ മുന്നറിയിപ്പ് നൽകിയശേഷം എൻജിൻ റൂമിലേക്ക് വെടിവച്ച് പ്രൊപ്പൽഷൻ പ്രവർത്തനരഹിതമാക്കി
ഇന്നലെ പുലർച്ചെയോടെ കപ്പലിലേക്ക് യു.എസ് സൈന്യം കയറി.ജീവനക്കാരുടെ എണ്ണം വ്യക്തമല്ല. വിദേശികളുണ്ടെന്ന് സൂചന. ഇവരെ വിട്ടയച്ചേക്കും.
900 അടി നീളമുള്ള കപ്പലിൽ മരുന്നുകൾ അടക്കം അവശ്യസാധനങ്ങൾക്കൊപ്പം റോക്കറ്റ് ഇന്ധന നിർമ്മാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കളുമുണ്ടെന്ന് സംശയം. യു.എസ് സൈന്യം തെരച്ചിൽ നടത്തുന്നു
# യു.എസ് നടപടി കടൽക്കൊള്ളയും വെടിനിറുത്തൽ ലംഘനവുമാണ്.
- ഇറാൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |