
മുസാഫറാബാദ്: പാകിസ്ഥാൻ സൈന്യത്തിന്റെ ഹെലികോപ്ടർ തകർന്നുവീണ് 21 മരണം. പാക് അധീന കാശ്മീരിലെ മുസാഫറാബാദിന് സമീപം ഇന്നലെയാണ് എം.ഐ17 ഹെലികോപ്ടർ തകർന്നുവീണത്. കോപ്ടറിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടെന്ന് പാക് സൈന്യം അറിയിച്ചു. നീലം വാലി സെക്ടറിലേക്ക് സൈനികരെ എത്തിക്കുന്നതിനുള്ള ദൗത്യത്തിനിടെ സാങ്കേതിക തകരാറുണ്ടാകുകയായിരുന്നു. പൈലറ്റുമാർ അടിയന്തര ലാൻഡിംഗിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |