SignIn
Kerala Kaumudi Online
Saturday, 23 May 2026 5.22 PM IST

സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കരുത്: രാജീവ് ചന്ദ്രശേഖർ

g

തിരുവനന്തപുരം: ഭക്തജനങ്ങളുടെ താത്പര്യം സംരക്ഷിക്കാൻ വേണ്ടിയാവണം ദേവസ്വം ബോർഡെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ്ചന്ദ്രശേഖർ. എന്നാൽ, തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭക്തരുടെ ഹിതത്തിനെതിരായ നിലപാടാണ് സ്വീകരിക്കുന്നത്. ഓൺലൈൻ വഴി ബുക്ക് ചെയ്തു മാത്രമുള്ള ദർശനമെന്നത് ശബരിമലയിൽ പ്രായോഗികമല്ലെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം.

അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം വരുന്നവർക്ക് പലപ്പോഴും നിശ്ചിതസമയത്ത് ശബരിമലയിലെത്തിച്ചേരാൻ കഴിയണമെന്നില്ല. ആചാരപ്രകാരം കാൽനടയായി അയ്യപ്പ ദർശനത്തിനെത്തുന്നവരുടെ കാര്യവും അതുതന്നെ. സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കുന്നത് ഇത്തരക്കാരായ ആയിരക്കണക്കിന് ഭക്തജനങ്ങൾക്ക് ദർശനത്തിനുള്ള അവസരം നിഷേധിക്കുന്നതിന് സമമാണ്. അതിനാൽ മുൻ വർഷങ്ങളെപ്പോലെ ഓൺലൈനിനൊപ്പം സ്‌പോട്ട് ബുക്കിംഗ് സൗകര്യവും ഉറപ്പാക്കാൻ ദേവസ്വം ബോർഡ് തയ്യാറാകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA