കാസർകോട് : അന്തർസംസ്ഥാന കഞ്ചാവ് കടത്തിലെ പ്രധാന കണ്ണികളായ മൂന്നു യുവാക്കൾ 1.16 കിലോഗ്രാം കഞ്ചാവുമായി മഞ്ചേശ്വരം പൊലീസിന്റെ പിടിയിലായി. ദക്ഷിണ കർണാടക സ്വദേശികളാണ് പിടിയിലായ മൂന്നുപേരും. കർണാടക മഞ്ചനാടി സിപി നഗറിലെ ജാഫർ സിദ്ദിഖ് (23 ), ഉള്ളാൽ ദർഗയിലെ മുഹമ്മദ് സിറാജുദ്ധീൻ (25 ), ബങ്കര കസബ മസ്ജിദിന് സമീപത്തെ മുഹമ്മദ് നിയാസ്(21) എന്നിവരെണ് മജിർപള്ളയിലെ തിമങ്കൂർ എന്ന സ്ഥലത്ത് വച്ച് പൊലീസ് പിടികൂടിയത് .
ഇവർ സൂക്ഷിച്ചിരുന്ന ബാഗിൽ നിന്നുമാണ് കഞ്ചാവ് കണ്ടെടുത്തത് . കർണാടക കേന്ദ്രികരിച്ച് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന കഞ്ചാവ് മാഫിയയിലെ ശൃംഖലയിലെ പ്രധാന കണ്ണികളാണ് പിടികൂടിയ മൂന്ന് പേരും . വർദ്ധിച്ചു വരുന്ന മയക്ക് മരുന്ന് ഉപയോഗത്തിന് തടയിടുന്നതിനായി ജില്ലാ പോലീസ് മേധാവി ഡി. ശില്പയുടെ നേതൃത്വത്തിൽ രൂപീകരിച്ച സേഫ് കാസർകോടിന്റെ ഭാഗമായി കാസർകോട് ഡിവൈ. എസ്. പി സി. കെ സുനിൽ കുമാറിന്റെ മേൽനോട്ടത്തിൽ മഞ്ചേശ്വരം ഇൻസ്‌പെക്ടർ ഇ.അനൂപ് കുമാർ, സബ് ഇൻസ്പെകർമാരായ രതീഷ് ഗോപി ,ഉമേഷ് ,മനുകൃഷ്ണൻ , എ എസ് ഐ അതുൽ റാം, സി.പി.ഒ ധനേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |