SignIn
Kerala Kaumudi Online
Monday, 25 May 2026 9.34 AM IST

അകറ്റാം പകർച്ചവ്യാധികളെ 'ഹെൽത്തി കേരള' പൂട്ടിയത് 326 സ്ഥാപനങ്ങൾ

helthy

കണ്ണൂർ:പകർച്ചവ്യാധികൾ നിയന്ത്രിക്കുന്നതിന് ആവിഷ്‌ക്കരിച്ച

ഹെൽത്തി കേരള പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷം പൂട്ടുവീണത് സംസ്ഥാനത്ത് 326 സ്ഥാപനങ്ങൾക്ക്.പകർച്ച വ്യാധികൾക്ക് കാരണമാകുന്ന സാഹചര്യങ്ങൾ കണ്ടെത്തുന്നതിനായി വീടുകൾ, സ്ഥാപനങ്ങൾ, പ്ലാന്റേഷനുകൾ, നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങൾ, ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പദ്ധതി പ്രകാരം ആരോഗ്യവകുപ്പ് പരിശോധന നടത്തുന്നുണ്ട്.

ജില്ലയിലും വർഷംതോറും പകർച്ച വ്യാധികൾ കാരണം ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധയാണുണ്ടാകുന്നത്. കടുത്ത വേനലിനെ തുടർന്നും ഇടവിട്ട് മഴ ലഭിച്ച സാഹചര്യത്തിലും കൊതുകുജന്യ, ജലജന്യ രോഗങ്ങൾ വർദ്ധിക്കാനുള്ള സാദ്ധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജില്ലയിൽ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ കൊതുകുജന്യ രോഗങ്ങളും മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യരോഗങ്ങളും വർദ്ധിക്കുന്നതായാണ് കണക്ക്.

കുടിവെള്ളം സുരക്ഷിതമല്ല

ടാങ്കർ ലോറികളിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തെ പൂർണ്ണമായും വിശ്വസിക്കാൻ സാധിക്കില്ലെന്നതാണ് വസ്തുത.കഴിഞ്ഞ ഡിസംബറിൽ തളിപ്പറമ്പിൽ മഞ്ഞപ്പിത്ത വ്യാപനം തടയാൻ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത കുപ്പിവെള്ളത്തിൽ ഇ കോളി ബാക്ടീരിയ കണ്ടെത്തിയിരുന്നു. ഈ വർഷം ഫെബ്രുവരി മാസത്തിൽ ഓപ്പറേഷൻ ലൈഫ് എന്ന ഡ്രൈവിലൂടെ സംസ്ഥാനത്താകമാനം വിവിധ പാക്കേജ്ഡ് കുടിവെള്ള യൂണിറ്റുകൾ, സോഫ്റ്റ് ഡ്രിങ്ക്, നോൺ കാർബണേറ്റ് ബീവറേജ്, ഐസ് കാൻഡി, സിപ്പപ്പ് എന്നിവയുടെ ഉത്പ്പാദന വിതരണ കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷ വകുപ്പ് പ്രത്യേകപരിശോധന നടത്തിയിരുന്നു. ഇതിൽ 140 കോമ്പൗണ്ടിംഗ് നോട്ടിസുകളും 20 ഇംപ്രൂവ്‌മെന്റ് നോട്ടിസുകളും 23 ക്ലോഷർ നോട്ടിസുകളും നാല് സ്ഥാപനങ്ങൾക്കെതിരെ അഡ്ജഡിക്കേഷൻ ശുപാർശ ചെയ്യുകയും ചെയ്തിട്ടുണ്ട്.


അകറ്റാം പകർച്ചവ്യാധികളെ

കൊതുകുകൾ പെരുകുന്നത് തടയാൻ വെള്ളക്കെട്ടുകൾ ഒഴിവാക്കുക
കൊതുക് കടി ഏൽക്കാതിരിക്കാൻ ലേപനങ്ങളോ വലയോ ഉപയോഗിക്കുക
വെള്ളം ശേഖരിച്ചുവെക്കുന്ന പാത്രങ്ങൾ അടച്ചുസൂക്ഷിക്കുക
ആഴ്ചയിൽ ഒരുദിവസം ഡ്രൈഡേ ആചരിക്കുക
ഇൻഡോർ പ്ലാന്റുകളുടെ വെള്ളം ആഴ്ചയിൽ ഒരുദിവസം മാറ്റണം

ഹെൽത്തി കേരള പരിശോധന 12 ജില്ലകളിൽ

142002 സ്ഥാപനങ്ങളിൽ

9409 സ്ഥാപനങ്ങൾക്ക് നോട്ടിസ്

₹31,21100 പിഴയായി ഈടാക്കി

326സ്ഥാപനങ്ങൾ അടച്ചുപൂട്ടി

46 നടപടികൾക്കായി ഭക്ഷ്യസുരക്ഷാ വകുപ്പിന് ശിപാർശ

548 സ്ഥാപനങ്ങൾക്കെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ശിപാർശ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL