SignIn
Kerala Kaumudi Online
Monday, 15 June 2026 2.08 AM IST

ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ അടിപതറി ദക്ഷിണാഫ്രിക്ക, ഡി കോക്കിന്റെ സെഞ്ചുറിയുടെ ബലത്തിൽ ഭേദപ്പെട്ട സ്കോർ

cricket

കേപ്‌ടൗൺ: ഓപ്പണർ ക്വിന്റൺ ഡി കോക്ക് നേടിയ സെഞ്ചുറിയുടെ ബലത്തിൽ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 49.5 ഓവറിൽ 287ന് ആൾഔട്ടായി. ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ കെ എൽ രാഹുൽ ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു.

ക്യാപ്ടന്റെ പ്രതീക്ഷയ്ക്ക് അനുസരിച്ച് ഭേദപ്പെട്ട തുടക്കമാണ് ബൗളർമാർ ഇന്ത്യക്ക് നൽകിയത്. ദക്ഷിണാഫ്രിക്കയുടെ സ്കോർ എട്ടിൽ എത്തിയപ്പോൾ തന്നെ ദീപക് ചഹാർ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ പ്രഹരം ഏൽപ്പിച്ചു. രണ്ടാം ഏകദിനത്തിൽ തകർത്ത് കളിച്ച ഓപ്പണ‌‌ർ ജന്നെമാൻ മലാനെ ചഹാറിന്റെ പന്തിൽ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് പിടികൂടുകയായിരുന്നു. തുടർച്ചയായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായികൊണ്ടിരുന്ന ദക്ഷിണാഫ്രിക്ക ഒരു ഘട്ടത്തിൽ 70-3 എന്ന അവസ്ഥയിലായിരുന്നു. ക്യാപ്ടൻ ടെംബ ബാവുമ (8), എയിഡൻ മാർക്ക്റാം (15) എന്നിവരാണ് പുറത്തായത്.

എന്നാൽ ഇരുവരും അടുത്തടുത്ത ഓവറുകളിൽ പുറത്തായതോടെ മികച്ച സ്കോർ എന്ന ദക്ഷിണാഫ്രിക്കയുടെ സ്വപ്നം ഫലവത്തായില്ല. പിന്നാലെ എത്തിയ ബാറ്റ‌ർമാരിൽ 39 റണ്ണെടുത്ത ഡേവിഡ് മില്ലറും 20 റണ്ണെടുത്ത് ഡ്വെയ്ൻ പ്രിട്ടോറിയസും മാത്രമാണ് രണ്ടക്കം കടന്നത്. 18 എക്സ്ട്രാ റമ്ണുകളും ഇന്ത്യൻ ബൗള‌മാർ സംഭാവനയായി നൽകി.

ഇന്ത്യൻ നിരയിൽ മൂന്ന് വിക്കറ്റെടുത്ത പ്രസീദ് കൃഷണയും രണ്ട് വിക്കറ്റ് വീതം നേടിയ ദീപക് ചാഹറും ജസ്പ്രീത് ബുമ്രയും മികച്ച പ്രകടനം കാഴ്ചവച്ചു. യുസ്‌വേന്ദ്ര ചാഹൽ ഒരു വിക്കറ്റും സ്വന്തമാക്കി. രണ്ട് ദക്ഷിണാഫ്രിക്കൻ താരങ്ങൾ റണ്ണൗട്ടായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, INDIA, CRICKET, SOUTH AFRICA, CAPETOWN, DE COCK, ODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360