SignIn
Kerala Kaumudi Online
Sunday, 24 May 2026 1.47 AM IST

കാലം കണ്ട രംഗപടങ്ങൾ

a

ര​​​ണ്ട് ​​​പ​​​തി​​​റ്റാ​​​ണ്ട് ​​​മു​​​ന്നേ​​​യാ​​​ണ്.​​​ ​​​തി​​​മി​​​ർ​​​ത്തു​​​പെ​​​യ്യു​​​ന്ന​​​ ​​​ഇ​​​ട​​​വ​​​പ്പാ​​​തി​​​യി​​​ൽ​​​ ​​​വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ള​​​ട​​​ക്ക​​​മു​​​ള്ള​​​ ​​​യാ​​​ത്ര​​​ക്കാ​​​രു​​​മാ​​​യി​​​ ​​​ഇ​​​ടി​​​ച്ചു​​​കു​​​ത്തി​​​യൊ​​​രു​​​ ​​​ബ​​​സ് ​​​അ​​​മ്പ​​​ല​​​പ്പു​​​ഴ​​​ ​​​വ​​​ഴി​​​ ​​​എ​​​ട​​​ത്വ​​​യി​​​ലേ​​​യ്ക്ക്.​​​ ​​​റി​​​ണീം...​​​ ​​​ക​​​ല​​​പി​​​ല​​​ ​​​ശ​​​ബ്ദ​​​ത്തി​​​നി​​​ടെ,​​​ ​​​നാ​​​ട​​​ക​​​മ​​​ണി​​​ ​​​പോ​​​ലെ​​​ ​​​ആ​​​രു​​​ടേ​​​യോ​​​ ​ഫോ​​​ൺ​​​ ​​​മു​​​ഴ​​​ങ്ങി.​​​ ​​​ഉ​​​ട​​​നെ​​​ ​​​വ​​​ന്നു​​​ ​​​ചി​​​രി​​​ച്ചു​​​കൊ​​​ണ്ടൊ​​​രു​​​ ​​​വി​​​ദ്യാ​​​ർ​​​ത്ഥി​​​വി​​​രു​​​ത​​​ന്റെ​​​ ​​​ക​​​മ​​​ന്റ് ​​​-​​​
​​​'​​​'​​​അ​​​ടു​​​ത്ത​​​ ​​​ബെ​​​ല്ലോ​​​ടു​​​ ​​​കൂ​​​ടി​​​ ​​​നാ​​​ട​​​കം​​​ ​​​ആ​​​രം​​​ഭി​​​ക്കും, ​​​രം​​​ഗ​​​പ​​​ടം​​​ ​​​ആ​​​ർ​​​ട്ടി​​​സ്റ്റ് ​​​സു​​​ജാ​​​ത​​​ൻ"".​​​ ​​​ ​ബ​​​സി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ ​​​സാ​​​ക്ഷാ​​​ൽ​​​ ​​​ആ​​​ർ​​​ട്ടി​​​സ്റ്റ് ​​​സു​​​ജാ​​​ത​​​ന്റെ​​​ ​​​മ​​​ന​​​സ് ​​​നി​​​റ​​​ഞ്ഞു.​​​ ​​​അ​​​ന്ന് ​​​കേ​​​ട്ട​​​ ​​​വാ​​​ക്കു​​​ക​​​ൾ​​​ക്ക് ​​​ഇ​​​ന്നോ​​​ളം​​​ ​​​കി​​​ട്ടി​​​യ​​​ ​​​എ​​​ണ്ണ​​​മി​​​ല്ലാ​​​ത്ത​​​ ​​​ആ​​​ദ​​​ര​​​വു​​​ക​​​ളേ​​​ക്കാ​​​ൾ​​​ ​​​വി​​​ല​​​യു​​​ണ്ട്.
നാ​​​ട​​​ക​​​ ​​​കേ​​​ര​​​ള​​​ത്തി​​​ന്റെ​​​ ​​​സു​​​കൃ​​​ത​​​മാ​​​ണ് ​​​സു​​​ജാ​​​ത​​​ൻ.​​​ 59​​​ ​​​വ​​​ർ​​​ഷ​​​മാ​​​യി​​​ ​​​തു​​​ട​​​രു​​​ന്ന​​​ ​​​ക​​​ലാ​​​ജീ​​​വി​​​തം.​​​ ​​​കാ​​​ലം​​​ ​​​സു​​​ജാ​​​ത​​​ന്റെ​​​ ​​​വ​​​ര​​​ക​​​ണ്ടു,​​​​​​​ ​​​ആ​​​ ​​​പേ​​​ര് ​​​ആ​സ്വാ​ദ​ക​ ​മ​​​ന​​​സു​​​ക​​​ളി​​​ൽ​​​ ​​​ത​​​റ​​​ച്ചു.​​​ ​​​ആ​​​യു​​​സി​​​ന്റെ​​​ ​​​പാ​​​തി​​​യി​​​ലേ​​​റെ​​​യും​​​ ​​​നാ​​​ട​​​ക​​​ക്യാ​​​മ്പു​ക​ളി​ലാ​​​യി​​​രു​​​ന്നു.​​​ ​​​ഇ​​​ഷ്ട​​​ ​​​നി​​​റ​​​മേ​​​താ​​​ണ്?​​​ ​​​ആ​​​റു​​​പ​​​തി​​​റ്റാ​​​ണ്ടോ​​​ളം​​​ ​​​പ​​​ല​​​വി​​​ധ​​​ ​​​വ​​​ർണ​​​ങ്ങ​​​ൾ​​​ ​​​ചാ​​​ലി​​​ച്ച് ​​​നാ​​​ട​​​കം​​​ ​​​ച​​​ലി​​​പ്പി​​​ച്ച​​​യാ​​​ളു​​​ടെ​​​ ​​​മ​​​റു​​​പ​​​ടി​​​ ​​​പ​​​ച്ച​​​യെ​​​ന്ന്.​​​ ​​​പ്ര​​​കൃ​​​തി​​​യു​​​ടെ,​​​ ​നി​ഷ്ക​ള​ങ്ക​ത​യു​ടെ​ ​ഉ​​​ർ​​​വ​​​ര​​​ത!
മി​​​ടു​​​ക്ക​​​നാ​​​യി​​​ട്ടും​​​ ​​​പ​​​ഠി​​​ച്ചി​​​ല്ല
കേ​​​ര​​​ള​​​ത്തി​​​ലെ​​​ ​​​പ്രൊ​​​ഫ​​​ഷ​​​ണ​​​ൽ​​​ ​​​നാ​​​ട​​​ക​​​ശാ​​​ല​​​ക​​​ളി​​​ലേ​​​യ്ക്ക് ​​​കൈ​​​പി​​​ടി​​​ച്ചാ​​​ന​​​യി​​​ച്ച​​​ത് ​​​അ​​​ച്ഛ​​​ൻ​​​ ​​​ആ​​​ർ​​​ട്ടി​​​സ്റ്റ് ​​​കേ​​​ശ​​​വ​​​ൻ.​​​ ​​​നാ​ട​ക​ത്തോ​ടൊ​പ്പം​ ​പി​​​ച്ച​​​വ​​​ച്ചു.​​​ ​​​പ​ടി​പ​ടി​യാ​യി​ ​വ​ള​ർ​ച്ച​ ​ക​ണ്ടു.​ ​ഒ​​​ടു​​​വി​​​ൽ​​​ ​​​ത​​​ള​​​ർ​​​ച്ച​​​യും.​​​ ​​​നാ​​​ട്യ​​​ങ്ങ​​​ളി​​​ല്ലാ​​​തെ,​​​ ​​​ആ​​​ ​​​ലോ​​​ക​​​ത്തി​​​ന് ​​​ചോ​​​ര​​​യും​​​ ​​​നീ​​​രും​​​ ​​​കൊ​​​ടു​​​ത്തു.​​​ ​​​പ​​​തി​​​മൂ​​​ന്നാം​​​ ​​​വ​​​യ​​​സി​​​ൽ​​​ ​​​അ​ച്ഛ​ന്റെ​ ​സ​​​ഹാ​​​യി.​​​ ​​​അ​​​വ​​​ധി​​​ ​​​ദി​​​ന​​​ങ്ങ​​​ൾ​​​ ​​​ക്യാ​​​മ്പി​ൽ.​​​ ​​​​​വ​​​ര​​​ച്ചും​​​ ​​​ക​​​ർ​​​ട്ട​​​ൻ​​​ ​​​വ​​​ലി​​​ച്ചും​​​ ​​​സെ​​​റ്റു​​​ക​​​ൾ​​​ ​​​ചു​​​മ​​​ന്നും​​​ ​​​ചെ​​​യ്യാ​​​ത്ത​​​ ​​​ജോ​​​ലി​​​ക​​​ളി​​​ല്ല.​​​ ​​​നാ​​​ട​​​കം​​​ ​​​ക​​​ഴി​​​ഞ്ഞ് ​​​പാ​​​ത്രി​​​രാ​​​ത്രി​​​ക​​​ളി​​​ൽ​​​ ​​​ചൂ​​​ട്ട് ​​​ക​​​ത്തി​​​ച്ച് ​​​വീ​​​ട്ടി​​​ലേക്ക് കാ​​​ത​​​ങ്ങ​​​ളോ​​​ളം​​​ ​​​ഒ​​​റ്റ​​​യ്ക്ക് ​​​ന​​​ട​​​ന്നി​​​ട്ടു​​​ണ്ട്.​​​ ​​​പു​​​ല​​​ർ​​​ച്ചേ​​​ വ​​​രെ​​​ ​​​തു​​​റ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ ​​​കോ​​​ട്ട​​​യ​​​ത്തെ​​​ ​​​ഹോ​​​ട്ട​​​ലി​​​ൽ​​​ ​​​നി​​​ന്ന് ​​​അ​​​പ്പ​​​വും​​​ ​​​മു​​​ട്ട​​​ക്ക​​​റി​​​യും​​​ ​​​ആ​​​വോ​​​ളം​​​ ​​​ക​​​ഴി​​​ച്ച​​​താ​​​യി​​​രു​​​ന്നു​​​ ​​​ആ​​​കെ​​​യു​​​ള്ള​​​ ​​​ആ​​​ർ​​​ഭാ​​​ടം.​​​ ​​​പ​​​ത്താം​​​ ​​​ക്ളാ​​​സി​​​ൽ​​​ ​​​സെ​​​ക്ക​​​ൻ​​​ഡ് ​​​ക്ളാ​​​സി​​​ന​​​ടു​​​ത്ത് ​​​മാ​​​ർ​​​ക്കു​​​ണ്ടാ​​​യി​​​രു​​​ന്നു.​​​ ​​​പ്രീ​​​ ​​​ഡി​​​ഗ്രി​​​ക്ക് ​​​ഡൊ​​​ണേ​​​ഷ​​​ൻ​​​ ​​​ഇ​​​രു​​​ന്നൂ​​​റ് ​​​രൂ​​​പ​​​ ​​​വേ​​​ണം.​​​ 30​​​ ​​​രൂ​​​പ​​​ ​​​പോ​​​ലും​​​ ​​​കൂ​​​ലി​​​യി​​​ല്ല.​​​ ​​​ജീ​​​വി​​​ത​​​ത്തി​​​ന് ​​​നി​​​റ​​​മേ​​​കാ​​​ൻ​​​ ​​​മ​​​റ​​​ന്ന​​​ ​​​അ​​​ച്ഛ​​​ന്റെ​​​ ​​​മു​​​ഖം​​​ ​​​ഓ​​​ർ​​​മ​​​വ​​​ന്നു,​​​​​​​
​​​'​​​'​​​പ​​​ഠി​​​ച്ചു​​​ജോ​​​ലി​​​ കി​​​ട്ടാ​​​തെ​​​യും​​​ ​​​ജീ​​​വി​​​ക്കാ​​​മെ​​​ന്ന് ​​​നീ​​​ ​​​കാ​​​ണി​​​ച്ചു​​​ ​​​കൊ​​​ടു​​​ക്ക​​​ണം​​​"" ​​​-​​​ഇ​​​നി​​​ ​​​പ​​​ഠ​ന​​​മി​​​ല്ലെ​​​ന്ന​​​റി​​​ഞ്ഞ​​​പ്പോ​​​ഴു​​​ള്ള​​​ ​​​അ​​​ച്ഛ​​​ന്റെ​​​ ​​​വാ​​​ക്കു​​​ക​​​ളാ​​​യി​​​രു​​​ന്നു​​​ ​​​ഊ​​​ർ​​​ജം.​​​ ​​​പ്രൊ​​​ഫ​​​ഷ​​​ണ​​​ലാ​​​യി​​​ ​​​വ​​​ര​​​പ​​​ഠി​​​ച്ചി​​​ല്ല,​​​​​​​ ​​​അ​​​ച്ഛ​​​ൻ​​​വ​​​ര​​​ക​​​ൾ​​​ ​​​ഗു​​​രു​​​കു​​​ല​​​മാ​​​യി!
23​​​-ാം​​​ ​​​വ​​​യ​​​സി​​​ൽ​​​ ​​​സ്വ​ത​ന്ത്ര​നാ​യി​ ​രം​​​ഗ​​​പ്ര​​​വേ​​​ശം​​​ ​​​ആ​​​ർ​​​ട്ടി​​​സ്റ്റ് ​​​കേ​​​ശ​​​വ​​​ൻ​​​ ​​​സു​​​ജാ​​​ത​​​നെ​​​ന്ന​​​ ​​​പേ​​​രി​​​ൽ.​​​ ​​​കോ​​​ട്ട​​​യ​​​ത്തു​​​ള്ള​​​ ​​​എം.​​​കെ.​​​ജോ​​​ർ​​​ജി​​​ന്റെ​​​ ​​​നാ​​​ഷ​​​ണ​​​ൽ​​​ ​​​തി​​​യ​​​റ്റേ​​​ഴ്സി​​​ലെ​​​ ​​​'​​​നി​​​ശാ​​​സ​​​ന്ധി​​​".​​​ ​​​ഷൊ​​​ർ​​​ണൂ​​​ർ​​​ ​​​റെ​​​യി​​​ൽ​​​വേ​​​ ​​​സ്റ്റേ​​​ഷ​​​നാ​​​യി​​​രു​​​ന്നു​​​ ​​​പ​​​ശ്ചാ​​​ത്ത​​​ലം.​​​ ​​​കാ​​​ണി​​​ക​​​ളു​​​ടെ​​​ ​​​കൈ​​​യ​​​ടി​​​ ​​​നാ​​​ട​​​ക​​​ത്തേ​​​ക്കാ​​​ളേ​​​റെ​​​ ​​​രം​​​ഗ​​​പ​​​ട​​​ത്തി​​​ന്.​​​ ​​​വി​​​ര​​​ൽ​​​ ​​​തൊ​​​ട്ടും​​​ ​​​തോ​​​ളി​​​ല​​​ടി​​​ച്ചും​​​ ​​​വി​രി​ഞ്ഞു,​​​ ​അ​​​ഭി​​​ന​​​ന്ദ​ന​പ്പൂ​ക്ക​ൾ!
ഓ​​​ണ​​​വും​​​ ​​​വി​​​ഷു​​​വു​​​മൊ​​​ക്കെ​​​ ​​​ആ​​​ഘോ​​​ഷി​​​ക്കാ​​​ൻ​​​ ​​​കൊ​​​വി​​​ഡ് ​​​വ​​​രേ​​​ണ്ടി​​​ ​​​വ​​​ന്നു.​​​ ​​​ഉ​​​ത്സ​​​വ​​​കാ​​​ല​​​ത്തൊ​​​ന്നും​​​ ​​​കു​​​ടും​​​ബ​​​ത്തോ​​​ടൊ​​​പ്പം​​​ ​​​ഒ​​​രു​​​മി​​​ച്ചു​​​ണ്ടാ​​​യി​​​ട്ടി​​​ല്ല.​​​ ​​​ഒ​​​ന്നി​​​ച്ചു​​​ണ്ടി​​​ട്ടി​​​ല്ല.​​​ ​​​മം​​​ഗ​​​ള​​​ ​​​ക​​​ർ​​​മ​​​ങ്ങ​​​ളി​​​ൽ​​​ ​​​സാ​​​ന്നി​​​ദ്ധ്യ​​​മാ​​​യി​​​ല്ല.​​​ ​​​മ​​​ക്ക​​​ളെ​​​ ​​​ആ​​​വോ​​​ളം​​​ ​​​കൊ​​​ഞ്ചി​​​ച്ചി​​​ട്ടു​​​മി​​​ല്ല.​​​ ​​​ഒ​​​രി​​​ക്ക​​​ലും​​​ ​​​വീ​​​ട്ടി​​​ലാ​​​രും​​​ ​​​പ​​​രി​​​ഭ​​​വം​​​ ​​​പ​​​റ​​​ഞ്ഞി​​​ല്ല.​​​ ​​​അ​​​ത്ര​​​മേ​​​ലാ​​​ഴ​​​ത്തി​​​ൽ​​​ ​​​അ​​​റി​​​ഞ്ഞൊ​​​രു​​​ ​​​ക​​​ലാ​​​കാ​​​ര​​​ന്​​ ​​​കു​​​ടും​​​ബ​​​ത്തി​​​ന്റെ​​​ ​​​പൂ​​​ർ​​​ണ​​​ ​​​പി​​​ന്തു​​​ണ!
1982​​​ൽ​​​ ​​​കേ​​​ര​​​ള​​​ത്തി​​​ലെ​മ്പാ​​​ടും​​​ ​​​കൂ​​​ണു​​​പോ​​​ലെ​​​ ​​​നാ​​​ട​​​ക​​​സ​​​മി​​​തി​​​ക​​​ൾ.​​​ ​​​ഒ​​​രേ​​​ ​​​സ​​​മ​​​യം​​​ 120​​​ ​​​നാ​​​ട​​​ക​​​ങ്ങ​​​ൾ​​​ക്ക് ​​​വ​​​രെ​​​ ​​​രം​​​ഗ​​​പ​​​ട​​​മൊ​​​രു​​​ക്കി.​​​ ​​​ക​​​ഥ​​​കേ​​​ട്ട്,​​​​​​​ ​​​ഓ​​​രോ​​​ ​​​ക്യാ​​​മ്പു​​​ക​​​ളി​​​ലു​​​മെ​​​ത്തി​​​ ​​​സെ​​​റ്റൊ​​​രു​​​ക്കി​​​ ​​​നി​​​റം​​​കൊ​​​ടു​​​ക്കു​​​ന്ന​​​ത് ​​​പ​​​റ​​​യെ​​​ടു​​​പ്പു​​​ ​​​പോ​​​ലെ​​​യാ​​​യി​​​രു​​​ന്നു.​​​ ​​​ത​​​ല​​​പൊ​​​ട്ടും​​​ ​​​പോ​​​ലെ​​​യു​​​ള്ള​​​ ​​​സ​​​മ്മ​​​ർ​​​ദ്ദം.​​​ ​​​​​ഇ​​​തി​​​നി​​​ടെ​​​യു​​​ള്ള​​​ ​​​പാ​​​ളി​​​ച്ച​​​ക​​​ൾ.​​​​​​​ ​​​കെ.​​​പി.​​​എ.​​​​​സി​​​ ​​​സു​​​ലോ​​​ച​​​ന​​​ ​​​നേ​​​തൃ​​​ത്വം​​​ ​​​കൊ​​​ടു​​​ത്ത​​​ ​​​കാ​​​യം​​​കു​​​ളം​​​ ​​​സം​​​സ്കാ​​​ര​​​യു​​​ടെ​​​ ​​​നാ​​​ട​​​കം​​​ ​​​ക​​​ളി​​​ക്കേ​​​ണ്ട​​​ത് ​​​ഓ​​​ണ​​​നാ​​​ളി​​​ൽ.​​​ ​​​സു​​​ലോ​​​ച​​​ന​​​യു​​​ടെ​​​ ​​​വീ​​​ട്ടി​​​ലെ​​​ ​​​കാ​​​ർ​​​ ​​​ഷെ​​​ഡി​​​ൽ​​​ ​​​സെ​​​റ്റ് ​​​ഒ​​​രു​​​ക്കി.​ ​നാ​​​ട​​​കം​​​ ​​​ക​​​ളി​​​ക്കാ​​​ൻ​​​ ​​​പോ​​​കും​​​ ​​​മു​​​ന്നേ​​​യെ​​​ത്തി​​​ ​​​വ​​​ര​​​ച്ചി​​​ടാ​​​മെ​​​ന്ന​​​ ​​​ധാ​​​ര​​​ണ​​​യി​​​ൽ​​​ ​​​ആ​​​റ്റി​​​ങ്ങ​​​ലി​​​ലെ​​​ ​​​മ​​​റ്റൊ​​​രു​​​ ​​​ക്യാ​​​മ്പി​​​ലേ​​​യ്ക്ക് ​​​പോ​​​യി.​​​ ​​​അ​​​വി​​​ടെ​​​ ​​​നി​​​ന്ന് ​​​കോ​​​ട്ട​​​യ​​​ത്തേ​​​യ്ക്കും.​​​ ​​​പ​​​ക്ഷേ,​​​​​​​ ​​​തി​​​രു​​​വോ​​​ണ​​​​​മെ​​​ത്തി​​​യ​​​ത് ​​​ഓ​​​ർ​​​ത്തി​​​ല്ല.​​​ ​​​ഏ​​​റെ​​​ ​​​വൈ​​​കി​​​ ​​​ഓ​​​ടി​​​പ്പി​​​ടി​​​ച്ച് ​​​കാ​​​യം​​​കു​​​ള​​​ത്ത് ​​​ചെ​​​ല്ലു​​​മ്പോ​​​ൾ​​​ ​​​സെ​​​റ്റു​​​മി​​​ല്ല,​​​​​​​ ​​​ആ​​​ളു​​​മി​​​ല്ല.​​​ ​​​സു​​​ജാ​​​ത​​​നെ​​​ ​​​കാ​​​ണാ​​​ഞ്ഞ​​​തി​​​നാ​​​ൽ​​​ ​​​എ​​​ല്ലാം​​​ ​​​വാ​​​രി​​​പ്പെ​​​റു​​​ക്കി​​​ ​​​നാ​​​ട​​​ക​​​ ​​​വേ​​​ദി​​​യി​​​ലേ​​​യ്ക്ക് ​​​അ​​​വ​​​ർ​​​ ​​​പോ​​​യി​​​രു​​​ന്നു.​​​ ​​​ഭൂ​​​മി​​​പി​​​ള​​​ർ​​​ന്ന് ​​​പോ​​​കും​​​ ​​​പോ​​​ലെ​​​യാ​​​യി.​​​ ​​​തി​​​രി​​​കെ​​​ ​​​വീ​​​ട്ടി​​​ലെ​​​ത്തി​​​യെ​​​ങ്കി​​​ലും​​​ ​​​ഉ​​​റ​​​ക്ക​​​മി​​​ല്ല.​​​ ​​​നാ​​​ട​​​കം​​​ ​​​ക​​​ളി​​​ച്ചോ​​​യെ​​​ന്ന​​​റി​​​യാ​​​ൻ​​​ ​​​വി​​​ളി​​​ച്ച് ​​​ചോ​​​ദി​​​ക്കാ​​​നും​​​ ​​​വ​​​ഴി​​​യി​​​ല്ല.​​​ ​​​രാ​​​വി​​​ലെ​​​ ​​​സു​​​ലോ​​​ച​​​ന​​​യു​​​ടെ​​​ ​​​ഫോ​​​ൺ​​​ ​​​കോ​​​ൾ.​​​ ​​​ക​​​ണ്ണു​​​പൊ​​​ട്ടു​​​ന്ന​​​ ​​​ചീ​​​ത്ത​​​ ​​​കേ​​​ൾ​​​ക്കു​​​മെ​​​ന്നു​​​റ​​​പ്പി​​​ച്ചെ​​​ങ്കി​​​ലും​​​ ​​​സം​​​ഭ​​​വി​​​ച്ച​​​ത് ​​​മ​​​റ്റൊ​​​ന്ന്.​​​ ​​​'​​​'​​​ ​​​മോ​​​നെ​​​ ​​​ഇ​​​ന്നെ​​​ങ്കി​​​ലും​​​ ​​​വ​​​ര​​​ച്ചു​​​ ​​​ത​​​ര​​​ണം.​​​ ​​​സെ​​​റ്റ് ​​​വ​​​ര​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് ​​​ക​​​മ്മി​​​റ്റി​​​ക്കാ​​​ർ​​​ക്ക് ​​​മ​​​ന​​​സി​​​ലാ​​​യി​​​ല്ല​​​ ​​​"".​​​ ​​​'​​​'​​​ ​​​മ​​​രു​​​ഭൂ​​​മി​​​യി​​​ലേ​​​യ്ക്ക് ​​​പെ​​​രു​​​മ​​​ഴ​​​ ​​​പെ​​​യ്ത​​​ ​​​പ്ര​​​തീ​​​തി​​​യെ​​​ന്ന് "" ​​​പ​​​റ​​​യു​​​മ്പോ​​​ൾ​​​ ​​​ഉ​​​റ​​​ക്കെ​​​ച്ചി​​​രി​​​ക്കു​​​ന്നു.​​​ ​​​സെ​​​റ്റ് ​​​റെ​​​ഡി​​​യാ​​​വാ​​​തെ​​​ ​​​നാ​​​ട​​​കം​​​ ​​​ന​​​ട​​​ത്താ​​​ൻ​​​ ​​​ക​​​ഴി​​​യാ​​​തി​​​രു​​​ന്ന​​​തും​​​ ​​​നാ​​​ട​​​ക​​​ ​​​വേ​​​ദി​​​യി​​​ലെ​​​ത്തി​​​ ​​​രം​​​ഗ​​​പ​​​ട​​​മൊ​​​രു​​​ക്കി​​​യ​​​തു​​​മ​​​ങ്ങ​​​നെ​​​ ​​​എ​​​ത്ര​​​യോ​​​ ​​​അ​​​നു​​​ഭ​​​വ​​​ങ്ങ​​​ൾ.​​​ ​​​സു​​​ജാ​​​ത​​​നി​​​ലെ​​​ ​​​വി​​​ശ്വാ​​​സം​​​ ​​​കൊ​​​ണ്ടാ​​​വും​​​ ​​​ഈ​​​ ​​​പാ​​​ളി​​​ച്ച​​​ക​​​ളി​​​ലൊ​​​ന്നും​​​ ​​​ആ​​​രും​​​ ​​​പൊ​​​ള്ളു​​​ന്ന​​​ ​​​വാ​​​ക്കു​​​ ​​​പ​​​റ​​​ഞ്ഞു​​​ ​​​ത​​​ള​​​ർ​​​ത്താ​​​തി​​​രു​​​ന്ന​​​ത്.
അ​ച്ഛ​നോ​ടു​ള്ള​​​ ​​​സ്നേ​​​ഹ​​​ത്തി​​​ന്റെ​​​ ​​​പാ​​​തി​​​യും​​​ ​​​പ​​​രി​​​ഗ​​​ണ​​​ന​​​യും​​​ ​​​സു​​​ജാ​​​ത​​​നെ​​​ന്നും​​​ ​​​കി​​​ട്ടി​​​യി​​​രു​​​ന്നു.​​​ ​​​​​ഒ​​​രു​​​പാ​​​ട് ​​​പ്ര​​​തി​​​ഭാ​​​ധ​​​ന​​​രെ​​​ ​​​അ​​​ടു​​​ത്ത​​​റി​​​ഞ്ഞു.​​​ ​​​തോ​​​പ്പി​​​ൽ​​​ ​​​ഭാ​​​സി​​​യും​​​ ​​​പി.​​​ജെ.​​​ആ​​​ന്റ​​​ണി​​​യും​​​ ​​​എ​​​ൻ.​​​എ​​​ൻ.​​​ ​​​പി​​​ള്ള​​​യും​​​ ​​​കെ.​​​പി.​​​എ.​​​സി​​​ ​​​സു​​​ലോ​​​ച​​​ന​​​യും​​​ ​​​എ​​​സ്.​​​പി.​​​പി​​​ള്ള​​​യും​​​ ​​​കൊ​​​ട്ടാ​​​ര​​​ക്ക​​​ര​​​യും​​​ ​​​ജോ​​​സ് ​​​പ്ര​​​കാ​​​ശും​​​ ​​​ഒ.​​​എ​​​ൻ.​​​വി​​​യും​​​ ​​​അ​​​ർ​​​ജു​​​ന​​​ൻ​​​ ​​​മാ​​​ഷും​​​ ​​​തി​​​ല​​​ക​​​നും​​​ ​​​കെ.​​​ടി.​​​മു​​​ഹ​​​മ്മ​​​ദും​​​​​​​ ​​​എ​​​സ്.​​​എ​​​ൽ​​​പു​​​ര​​​വു​​​മൊ​​​ക്കെ​​​യാ​​​യി​​​ ​​​നീ​​​ണ്ട​​​ ​​​പ​​​ട്ടി​​​ക.​​​ ​​​സ​​​ർ​​​ഗാ​​​ത്മ​​​ക​​​ത​​​യു​​​ടെ​​​ ​​​കൊ​​​ടി​​​മു​​​ടി​​​ക​​​ളി​​​ലേ​​​റി​​​യ​​​വ​​​രു​​​ടെ​​​ ​​​സ്നേ​​​ഹ​​​ത്ത​​​ണ​​​ലേ​​​റ്റ​​​ ​​​എ​​​ത്ര​​​യോ​​​ ​​​അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ!
സ​​​ഞ്ചാ​​​രി​​​യാ​​​ക്കി
​​ഇ​​​ന്ത്യ​​​ ​​​മു​​​ഴു​​​വ​​​ൻ​​​ ​​​ക​​​റ​​​ങ്ങി.​​​ ​​​ചൈ​​​ന​​​യും​​​ ​​​അ​​​റേ​​​ബ്യ​​​ൻ​​​ ​​​രാ​​​ജ്യ​​​ങ്ങ​​​ളും​​​ ​​​ക​​​ണ്ട​​​റി​​​ഞ്ഞു.​​​ ​​​നാ​​​ട്ടി​​​ട​​​വ​​​ഴി​​​ ​​​മു​​​ത​​​ൽ​​​ ​​​വ​​​യ​​​ലും​​​ ​​​മ​​​ല​​​യും​​​ ​​​കു​​​ന്നും​​​ ​​​കാ​​​ടും​​​ ​​​മേ​​​ടും​​​ ​​​താ​​​ണ്ടി.​​​ ​​​ക​​​ട്ടൗ​​​ട്ടു​​​ക​​​ളി​​​ലു​​​ണ്ടാ​​​ക്കി​​​യി​​​രു​​​ന്ന​​​ ​​​അ​​​മ്പ​​​ല​​​വും​​​ ​​​ത​​​റ​​​വാ​​​ടും​​​ ​​​ആ​​​ൽ​​​ത്ത​​​റ​​​യു​​​മൊ​​​ക്കെ​​​ ​​​സ്വ​​​ന്തം​​​ ​​​നാ​​​ട്ടി​​​ലേ​​​തു​​​പോ​​​ലെ​​​യെ​​​ന്ന് ​​​എ​​​ത്ര​​​യോ​​​ ​​​പ്രേ​​​ക്ഷ​​​ക​​​ർ​​​ ​​​പ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്നു.​​​ ​​​അ​​​തി​​​ന് ​​​കാ​​​ര​​​ണം​​​ ​​​നി​​​ര​​​ന്ത​​​ര​​​ ​​​നി​​​രീ​​​ക്ഷ​​​ണം.​​​ ​​​രാ​​​ത്രി​​​ ​​​യാ​​​ത്ര​​​ക​​​ളി​​​ൽ​​​ ​​​കാ​​​ഴ്ച​​​ക​​​ൾ​​​ ​​​ക​​​ണ്ട് ​​​ഉ​​​റ​​​ങ്ങാ​​​തി​​​രി​​​ക്കും.​​​ ​​​മ​​​ന​​​സി​​​ലു​​​ട​​​ക്കി​​​യ​​​തൊ​​​ക്കെ​​​ ​​​രം​​​ഗ​​​പ​​​ട​​​ത്തി​​​ൽ​​​ ​​​കോ​​​റി​​​യി​​​ട്ടി​​​രു​​​ന്നു.
2018​​​ ​​​ലാ​​​ണ് ​​​ചൈ​നാ​ ​യാ​ത്ര.​ ​'​കാ​​​ബി​​​ന​​​റ്റ് ​​​ഒ​​​ഫ് ​​​ഡോ​​​ക്ട​​​ർ​​​ ​​​കാ​​​ലി​​​ഗ​​​രി​" ​​​എ​​​ന്ന​​​ ​​​നാ​​​ട​​​ക​​​ത്തി​​​ന് ​​​രം​​​ഗ​​​പ​​​ട​​​മൊ​​​രു​​​ക്കാ​ൻ.​​​​​ ​'​'​ക​​​ലാ​​​കാ​​​ര​​​ന്മാ​​​രു​​​ടെ​​​ ​​​നാ​​​ടാ​ണ് ​ചൈ​ന.​ ​​​ക​​​ല​​​യെ​​​ ​​​സ്‌​​​നേ​​​ഹി​​​ക്കു​​​ന്ന​​​ ​ചെ​​​റു​​​പ്പ​​​ക്കാ​​​ർ.​​​ ​​​ഭ​​​ക്ഷ​​​ണ​​​ത്തി​​​ന് ​​​മാ​​​ത്ര​​​മാ​​​ണ് ​​​വ്യ​​​ക്തി​​​പ​​​ര​​​മാ​​​യി​​​ ​​​ബു​​​ദ്ധി​​​മു​​​ട്ടി​​​യ​​​ത്.​​​ ​​​പ​​​ഴ​​​ങ്ങ​​​ൾ​​​ ​​​മാ​​​ത്രം​​​ ​​​ക​​​ഴി​​​ച്ച​​​ ​​​ദി​​​വ​​​സ​​​ങ്ങ​​​ൾ​""
നാ​​​ട​​​കം​​​ ​​​അ​​​ടി​​​മു​​​ടി​​​ ​​​മാ​​​റി
'​​​'​​​ ​​​സാ​​​മ്പ​​​ത്തി​​​കം​​​ ​​​കൊ​​​ണ്ട​​​ല്ലെ​​​ങ്കി​​​ലും​​​ ​​​സ​​​മ്പ​​​ന്ന​​​കാ​​​ലം​​​ ​​​അ​​​റി​​​ഞ്ഞു.​​​ ​നാ​​​ട​​​ക​​​ക്കാ​​​ർ​​​ക്ക് ​​​കി​​​ട്ടി​​​യി​​​രു​​​ന്ന​​​ ​​​വി.​​​ഐ.​​​പി​​​ ​​​പ​​​രി​​​ഗ​​​ണ​​​ന​​​ ​​​എ​​​ത്ര​​​യോ​​​ ​​​ത​​​വ​​​ണ​​​ ​​​അ​​​നു​​​ഭ​​​വി​​​ച്ചു.​​​ ​​​തി​​​ങ്ങി​​​നി​​​റ​​​ഞ്ഞ​​​ ​​​സ​​​ദ​​​സി​​​ൽ​​​ ​​​സ​​​ന്തോ​​​ഷ​​​ത്തോ​​​ടെ​​​ ​​​നാ​​​ട​​​കം​​​ ​​​അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.​​​ ​​​ഇ​​​ന്ന് ​​​കാ​​​ണി​​​ക​​​ളും​​​ ​​​സ​​​മി​​​തി​​​ക​​​ളും​​​ ​​​കു​​​റ​​​ഞ്ഞു.​​​ ​​​സി​​​നി​​​മാ​​​ ​​​മാ​​​തൃ​​​ക​​​യി​​​ലാ​​​യി​​​ ​​​സീ​​​നു​​​ക​​​ൾ.​​​ ​ഇ​പ്പോ​ൾ​ ​ലൈ​​​വ് ​​​ഷോ​​​ക​​​ൾ​​​ക്കു​​​ള്ള​​​തു​​​പോ​​​ലെ​​​യാ​​​ണ് ​​​ലൈ​​​റ്റിം​​​ഗ് ​​​സം​​​വി​​​ധാ​​​നം.​​​ 200​​​ ​​​വാ​​​ട്സി​​​ന്റെ​​​ ​​​മൂ​​​ന്നോ​​​ ​​​നാ​​​ലോ​​​ ​​​ലൈ​​​റ്റു​​​ക​​​ൾ​​​ ​​​ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ ​​​സ്ഥാ​​​ന​​​ത്താ​​​ണി​​​ന്ന് ​​​അ​​​തി​​​തീ​​​വ്ര​​​ ​​​വെ​​​ളി​​​ച്ചം​​​ ​​​സ്റ്റേ​​​ജി​​​ൽ.​​​ ​​​ആ​​​ധു​​​നി​​​ക​​​ ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളാ​​​വ​​​ശ്യ​​​മാ​​​ണ്.​​​ ​​​എ​​​ന്നാ​​​ൽ​​​ ​​​അ​​​മി​​​തോ​​​പ​​​യോ​​​ഗ​​​ത്തോ​​​ട് ​​​യോ​​​ജി​​​ക്കാ​​​നാ​​​കു​​​ന്നി​​​ല്ല""
മ​​​ദ്യ​​​പി​​​ക്കാ​​​ത്ത​​​ ​​​സു​​​ജാ​​​ത​​​ൻ,​​​ ​
നീ​​​ള​​​ൻ​​​ ​​​മു​​​ടി​​​ക്കാ​​​രൻ
എ​​​ത്ര​​​യോ​​​ ​​​പ്ര​​​തി​​​ഭാ​​​ധ​​​ന​​​രെ​​​ ​​​മ​​​ദ്യം​​​വി​​​ഴു​​​ങ്ങു​​​ന്ന​​​ത് ​​​സ​​​ങ്ക​​​ട​​​ത്തോ​​​ടെ​​​ ​​​ക​​​ണ്ടി​​​ട്ടു​​​ണ്ട്.​​​ ​​​ഇ​ന്നേ​വ​രെ​ ​മ​​​ദ്യ​​​പി​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ​​​ ​​​പ​​​ല​​​ ​​​സൗ​​​ഹൃ​​​ദ​​​ങ്ങ​​​ളും​​​ ​​​ന​​​ഷ്ട​​​മാ​​​ക്കി​​​യി​​​ട്ടു​​​മു​​​ണ്ട്.​​​ 1978​​​ ​​​ഏ​​​പ്രി​​​ൽ​​​ 18​​​ന് ​​​മു​​​റ​​​പ്പെ​​​ണ്ണ് ​​​ഐ​​​ഷ​​​യെ​​​ ​​​ജീ​​​വി​​​ത​​​ ​​​സ​​​ഖി​​​യാ​​​ക്കു​​​ന്ന​​​തി​​​ന്റെ​​​ ​​​ഭാ​​​ഗ​​​മാ​​​യാ​​​ണ് ​​​അ​​​വ​​​സാ​​​നം​​​ ​​​ഷേ​​​വ് ​​​ചെ​​​യ്ത​​​ത്.​​​ ​​​അ​​​വി​​​ടെ​​​ ​​​നി​​​ന്നി​​​ങ്ങോ​​​ട്ട് ​​​സു​​​ജാ​​​ത​​​നെ​​​ന്ന​​​ ​​​സൗ​​​മ്യ​​​ശ​​​രീ​​​ര​​​ത്തി​​​ന്റെ​​​ ​​​അ​​​ഴ​​​കാ​​​യി​​​ ​​​നീ​​​ട്ടി​​​ ​​​വ​​​ള​​​ർ​​​ത്തി​​​യ​​​ ​​​താ​​​ടി​​​യും​​​ ​​​മു​​​ടി​​​യും.​​​ ​​​വെ​​​ള്ള​​​ ​​​ഷ​​​ർ​​​ട്ടും​​​ ​​​മു​​​ണ്ടു​​​മാ​​​ണ് ​​​ഇ​​​ഷ്ട​​​ ​​​വേ​​​ഷം.​​​ ​താ​​​ടി​​​യും​​​ ​​​മു​​​ടി​​​യും​​​ ​​​ ​ക​​​റു​​​പ്പി​​​ച്ചി​​​ട്ടേ​​​യി​​​ല്ല.​​​ ​വി​​​വാ​​​ഹ​​​ ​​​സ​​​മ​​​യ​​​ത്ത് ​​​ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ​​​ ​​​വൃ​​​ത​​​മെ​​​ടു​​​ത്ത​​​തി​​​ൽ​​​പ്പി​​​ന്നെ​​​ ​​​മാം​​​സ​​​വും​​​ ​​​ക​​​ഴി​​​ച്ചി​​​ട്ടി​​​ല്ല.
75​​​ലെ​​​ ​​​ജീ​​​വി​​​ത​​​വും​
നാ​​​ട​​​ക​​​വും
1951​​​ ​​​മേ​​​യ് ​​​എ​​​ട്ടി​​​നാ​​​ണ് ​​​സു​​​ജാ​​​ത​​​ന്റെ​​​ ​​​ജ​​​ന​​​നം.​​​ ​​​നി​​​ങ്ങ​​​ളെ​​​ന്നെ​​​ ​​​ക​​​മ്യൂ​​​ണി​​​സ്റ്റാ​​​ക്കി​​​യെ​​​ന്ന​​​ ​​​വി​​​ഖ്യാ​​​ത​​​ ​​​നാ​​​ട​​​കം​​​ ​​​പി​​​റ​​​വി​​​ ​​​കൊ​​​ണ്ട​​​തും​​​ ​​​ആ​​​ ​​​വ​​​ർ​​​ഷം.​​​ ​​​രം​​​ഗ​​​പ​​​ട​​​മൊ​​​രു​​​ക്കി​​​യ​​​ത് ​​​ആ​​​ർ​​​ട്ടി​​​സ്റ്റ് ​​​കേ​​​ശ​​​വ​​​നാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ​​​ ​​​ഏ​​​ഴു​​​ ​​​പ​​​തി​​​റ്റാ​​​ണ്ടി​​​ന് ​​​ശേ​​​ഷം​​​ ​​​അ​​​തേ​​​നാ​​​ട​​​കം​​​ ​​​ത്രി​​​മാ​​​ന​​​ ​​​രം​​​ഗ​​​പ​​​ട​​​ത്തി​​​ൽ​​​ ​​​ആ​​​സ്വാ​​​ദ​​​ക​​​രി​​​ലേ​​​യ്ക്ക് ​​​എ​​​ത്തി​​​ക്കാ​​​നു​​​ള്ള​​​ ​​​നി​​​യോ​​​ഗം​​​ ​​​സു​​​ജാ​​​ത​​​നും.​​​ ​​​വ​​​ര​​​ച്ചെ​​​ടു​​​ത്ത​​​ ​​​ക​​​ർ​​​ട്ട​​​നു​​​ക​​​ളി​​​ൽ​​​ ​​​നി​​​ന്ന്,​​​ ​​​ഇ​​​ള​​​ക്കി​​​മാ​​​റ്റു​​​ക​​​യും​​​ ​​​യോ​​​ജി​​​പ്പി​​​ക്കു​​​ക​​​യും​​​ ​​​ചെ​​​യ്യാ​​​വു​​​ന്ന​​​ ​​​ക​​​ട്ടൗ​​​ട്ടു​​​ക​​​ളി​​​ലേ​​​യ്ക്കാ​​​യി​​​രു​​​ന്നു​​​ ​​​മാ​​​റ്റം.​​​ ​​​അ​​​ച്ഛ​​​ൻ​​​ ​​​വ​​​ര​​​ച്ച​​​തി​​​നെ​​​ ​​​ആ​​​ധു​​​നി​​​ക​​​ ​​​മാ​​​റ്റ​​​മു​​​ൾ​​​ക്കൊ​​​ണ്ട് ​​​പു​​​തു​​​ക്കാ​​​നാ​​​യ​​​ത് ​​​അ​​​പൂ​​​ർ​​​വ​​​ ​​​സൗ​​​ഭാ​​​ഗ്യം,​​​ ​​​ച​​​രി​​​ത്ര​​​സ​​​ന്ധി!
ക​​​ലാ​​​കാ​​​ര​​​ന്റെ​​​ ​​​സൃ​​​ഷ്ടി​​​ക​​​ൾ​​​ക്ക് ​​​മ​​​ര​​​ണ​​​മി​​​ല്ലെ​​​ങ്കി​​​ൽ​​​ ​​​നാ​​​ട​​​ക​​​ ​​​സെ​​​റ്റു​​​ക​​​ൾ​​​ ​​​അ​​​ങ്ങ​​​നെ​​​യ​​​ല്ല.​​​ ​​​വ​​​ര​​​ച്ച​​​തും​​​ ​​​ചെ​​​യ്ത​​​തു​​​മൊ​​​ന്നും​​​ ​​​ര​​​ണ്ട് ​​​വ​​​ർ​​​ഷ​​​ത്തി​​​ൽ​​​ ​​​കൂ​​​ടു​​​ത​​​ൽ​​​ ​​​സൂ​​​ക്ഷി​​​ക്കി​​​ല്ല.​​​ ​​​​​പ്ര​​​തി​​​വി​​​ധി​​​യാ​​​യാണ്,​​​​​ ​​​അ​​​ൻ​​​പ​​​തു​​​ ​​​വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി​​​ ​​​ചെ​​​യ്ത​​​ ​​​അ​​​മ്പ​​​ത് ​​​നാ​​​ട​​​ക​​​ങ്ങ​​​ളു​​​ടെ​​​ ​​​രം​​​ഗ​​​പ​​​ട​​​ങ്ങ​​​ളു​​​ടെ​​​ ​​​ചി​​​ത്രം​​​ ​​​എ​​​ട്ട​​​ടി​​​ ​​​വീ​​​തി​​​യും​​​ ​​​നാ​​​ല​​​ടി​​​ ​​​ഉ​​​യ​​​ര​​​വു​​​മു​​​ള്ള​​​ ​​​ക്യാ​​​ൻ​​​വാ​​​സി​​​ൽ​​​ ​​​അ​​​ക്രി​​​ലി​​​ക്കി​​​ൽ​​​ ​​​വ​​​ര​​​ച്ചു​​​ ​​​തു​​​ട​​​ങ്ങി​​​യ​​​ത്.​​​ ​​​അ​​​തും​​​ ​​​പൂ​​​ർ​​​ത്തി​​​യാ​​​യി​​​ല്ല.​​​ ​​​പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ​​​ ​​​പ​​​റ്റു​​​മോ​​​യെ​​​ന്നും​​​ ​​​ഉ​​​റ​​​പ്പി​​​ല്ല.​​​ ​​​'​​​'​​​ ​​​ഞാ​​​ൻ​​​ ​​​ജ​​​നി​​​ച്ച​​​ ​​​വീ​​​ട് ​​​ക​​​ർ​​​ട്ട​​​നി​​​ൽ​​​ ​​​വ​​​ര​​​ച്ചി​​​ട്ടു​​​ണ്ട്.​​​ ​​​നി​​​റം​​​മ​​​ങ്ങി​​​ത്തു​​​ട​​​ങ്ങി.​​​ ​​​വ​​​ര​​​ച്ച് ​​​വെ​​​ടി​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ഗ്ര​​​ഹ​​​മു​​​ണ്ട്""-​​​ ​​​നി​​​രാ​​​ശ​​​യി​​​ലും​​​ ​​​സു​​​ജാ​​​ത​​​ന്റെ​​​ ​​​പ്ര​​​തീ​​​ക്ഷ.
സാ​​​മ്പ​​​ത്തി​​​ക​​​മ​​​ല്ല,​​​ ​
സ​​​ന്തോ​​​ഷം
എ​​​ന്ത് ​​​നേ​​​ടി​​​?​​​ ​​​ആ​​​ഗ്ര​​​ഹി​​​ച്ച​​​തൊ​​​ക്കെ​​​ ​​​എ​​​ന്നു​​​ള്ള​​​ ​​​മ​​​റു​​​പ​​​ടി​​​ ​​​പെ​​​ട്ടെ​​​ന്നാ​​​യി​​​രു​​​ന്നു.​​​ ​​​'​​​'​​​ ​​​സൈ​​​ക്കി​​​ൾ​​​ ​​​വാ​​​ങ്ങി.​​​ ​​​സ്കൂ​​​ട്ട​​​റും​​​ ​​​കാ​​​റു​​​മാ​​​യി.​​​ ​​​വീ​​​ടു​​​ ​​​വ​​​ച്ചു.​​​ ​​​സ​​​മ്പാ​​​ദ്യ​​​മൊ​​​ന്നു​​​മി​​​ല്ല.​​​ ​​​അ​ത് ​​​വേ​​​ണ്ട.​​​ ​​​ലോ​ണി​നാ​യി​ ​​​തു​​​ട​​​ങ്ങി​​​യ​​​ ​​​അ​​​ക്കൗ​​​ണ്ട് ​​​മാ​​​ത്ര​​​മാ​​​ണു​​​ള്ള​​​ത്.​​​ ​​​ക​​​ടം​​​ ​​​പ​​​റ​​​ഞ്ഞ​ ​നാ​​​ട​​​ക​​​സം​​​ഘ​​​ങ്ങ​​​ൾ​​​ ​​​കോ​​​ടി​​​ക​​​ൾ​​​ ​​​ത​​​രാ​​​നു​​​ണ്ട്.​​​ ​​​ഇ​​​തൊ​​​രു​​​ ​​​നി​​​യോ​​​ഗം​​​ ​​​പോ​​​ലെ​​​യാ​​​യി​​​രു​​​ന്നു.​​​ ​മ​ടു​ത്തു,​​​ ​​​ഇ​​​പ്പോ​​​ൾ​​​ ​​​അ​​​ത്യാ​​​വ​​​ശ്യ​​​മെ​​​ന്നും​​​ ​​​വ്യ​​​ത്യ​​​സ്ത​​​മെ​​​ന്നും​​​ ​​​തോ​​​ന്നു​​​ന്ന​​​ത് ​​​മാ​​​ത്ര​​​മാ​​​യി​​​ ​​​ചു​​​രു​​​ക്കി​​​""-​​​ ​​​​​കോ​​​ട്ട​​​യം​​​ ​​​വേ​​​ളൂ​​​രി​​​ലെ​​​ ​​​വീ​​​ടി​​​നു​​​ ​​​സ​​​മീ​​​പം​​​ ​​​ആ​​​ർ​​​ട്ടി​​​സ്റ്റ് ​​​കേ​​​ശ​​​വ​​​ന്റെ​​​ ​​​ഓ​​​ർമ്മ​​​യ്ക്കാ​​​യി​​​ ​​​നി​​​ർ​​​മി​​​ച്ച​​​ ​​​ക​​​ലാ​​​മ​​​ന്ദി​​​ര​​​ത്തി​​​ൽ​ ​ഇ​രു​ന്ന് ​സം​സാ​രി​ക്കു​മ്പോ​ൾ​ ​മു​​​ഖ​​​ത്ത് ​​​പൂ​​​ർ​​​ണ​​​ ​​​സം​​​തൃ​​​പ്തി.​ ​മ​​​ക്ക​​​ൾ​​​ ​​​ര​​​ണ്ടും​​​ ​​​വ​​​ര​​​ലോ​​​ക​​​ത്തു​​​ണ്ട്.​​​ ​​​മൂ​​​ത്ത​​​യാ​​​ൾ​​​ ​​​ജി​​​തി​​​ൻ​​​ ​​​ശ്യാം​​​ ​​​ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ങ്ങ​​​ളു​​​ടെ​​​ ​​​ഡി​​​സൈ​​​നും​​​ ​​​മോ​​​ട്ട​​​റൈ​​​സ്ഡ് ​​​ക​​​ർ​​​ട്ട​​​നും​​​ ​​​മ​​​റ്റും​​​ ​​​ചെ​​​യ്യു​​​ന്നു.​​​ ​​​ഇ​​​ള​​​യ​​​ ​​​മ​​​ക​​​ൻ​​​ ​​​ജി​​​ജോ​​​ ​​​അ​​​നി​​​മേ​​​ഷ​​​ൻ​​​ ​​​മേ​​​ഖ​​​ല​​​യി​​​ലും.​
ഇ​​​നി​​​യെ​​​ന്താ​​​ണ് ​​​ആ​​​ഗ്ര​​​ഹം​​​?​​​ ​​​'​​​'​​​മ​​​രി​​​ക്ക​​​ണം​​​"",​​​ ​​​മ​​​റു​​​പ​​​ടി​​​ ​​​വെ​​​ള്ളി​​​ടി​​​ ​​​പോ​​​ലെ​​​ ​​​!​​​ ​​​'​​​'​​​ ​​​ഞാ​​​ൻ​​​ ​​​അ​​​വ​​​ശ്യ​​​ ​​​വ​​​സ്തു​​​വേ​​​യ​​​ല്ല.​​​ ​​​അ​​​ൻ​​​പ​​​ത് ​​​വ​​​യ​​​സു​​​വ​​​രെ​​​ ​​​ജീ​​​വി​​​ച്ചാ​​​ൽ​​​ ​​​മ​​​തി​​​യെ​​​ന്നാ​​​യി​​​രു​​​ന്നു​​​ ​​​ആ​​​ഗ്ര​​​ഹം.​​​ ​​​ഭാ​​​ഗ്യം​​​ ​​​ചെ​​​യ്ത​​​ ​​​ജ​​​ന്മ​​​മ​​​ല്ലേ.​​​ ​​​സം​​​സ്ഥാ​​​ന​​​ ​​​സ​​​ർ​​​ക്കാ​​​രി​​​ന്റെ​​​ ​​​എ​​​ത്ര​​​യോ​​​ ​​​അ​​​വാ​​​ർ​​​ഡു​​​ക​​​ൾ.​​​ ​​​നാ​​​ട​​​ക​​​ത്തി​​​ന്റെ​​​ ​​​പി​​​ന്നാ​​​മ്പു​​​റ​​​ത്ത് ​​​ക​​​ഴി​​​ഞ്ഞൊ​​​രു​​​ത്ത​​​നെ​​​ ​​​ലോ​​​കം​​​ ​​​സ്നേ​​​ഹം​​​ ​​​കൊ​​​ണ്ട് ​​​പൊ​​​തി​​​ഞ്ഞി​​​ല്ലേ.​​​ ​​​ഞാ​​​ൻ​​​ ​​​ഇ​​​ല്ലെ​​​ങ്കി​​​ലും​​​ ​​​നാ​​​ട​​​കം​​​ ​​​നി​​​ല​​​നി​​​ൽ​​​ക്കും""​​​ ​​​-​​​ക​​​ണ്ണു​​​ക​​​ളി​​​ൽ​​​ ​​​സം​​​തൃ​​​പ്തി​​​യു​​​ടെ​​​ ​​​ന​​​ക്ഷ​​​ത്ര​​​ങ്ങ​​​ൾ!

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY