SignIn
Kerala Kaumudi Online
Monday, 25 May 2026 7.39 AM IST

ഇടുക്കിയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

police

ഇടുക്കി: കഞ്ഞിക്കുഴി ചുരുളിപ്പതാൽ മൈക്കിൾ സിറ്റിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. കല്ലുമാലിക്കൽ വീട്ടിൽ പാപ്പച്ചന്റെ മകനായ രാജൻ (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവാവിന്റെ ബന്ധുവും അയൽവാസിയുമായ അനൂപിനെ കഞ്ഞിക്കുഴി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം.

കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇരുവരും തമ്മിൽ നേരത്തെയും വാക്കുതർക്കങ്ങൾ ഉണ്ടായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ഇന്നലെ രാത്രിയും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. പെട്ടെന്നുണ്ടായിരുന്ന പ്രകോപനത്തിൽ അനൂപ് രാജനെ കുത്തുകയായിരുന്നു.കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ അനൂപിനെ പുലർച്ചെ നാലുമണിയോടെയാണ് പൊലീസ് പിടികൂടിയത്. രാജന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, MURDERCASE, CASE, NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY