SignIn
Kerala Kaumudi Online
Saturday, 23 May 2026 1.08 PM IST

മറയൂരിൽ എസ്‌ഐയെ മർദിച്ച് യൂണിഫോം വലിച്ചുകീറി; മുഖ്യപ്രതി പിടിയിൽ

police

മറയൂർ: ഇടുക്കി മറയൂരിൽ എസ്‌ഐയെ മർദിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്‌ത കേസിലെ മുഖ്യ പ്രതി പിടിയിൽ. ബാബുനഗർ സ്വദേശി സന്തോഷ് കുമാറാണ് പിടിയിലായത്. സന്തോഷ് കുമാറിന്റെ വാഹനവും വിനോദസഞ്ചാരികളുടെ വാഹനവും കൂട്ടിയിടിച്ചിരുന്നു. ഇത് അന്വേഷിക്കാനെത്തിയപ്പോഴാണ് സന്തോഷ് കുമാർ എസ്‌ഐയെ ആക്രമിച്ചത്.

ഈ മാസം 20-ാം തീയതിയായിരുന്നു കേസിനാസ്‌പദമായ സംഭവം. തൊടുപുഴയിൽ നിന്ന് മറയൂരിലെത്തിയ വിനോദസഞ്ചാരികളുടെ വാഹനവും സന്തോഷിന്റെ പിക്കപ്പ് വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഈ സമയത്ത് സന്തോഷും ഒപ്പമുണ്ടായിരുന്ന രണ്ടുപേരും മദ്യലഹരിയിലായിരുന്നു. പ്രശ്‌നം പരിഹരിക്കാനായി മറയൂർ സ്റ്റേഷനിലെ എസ്‌ഐ ഉൾപ്പെടെയുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. എന്നാൽ, പ്രതികളായ മൂന്നുപേരും പൊലീസിന് നേരെ തിരിഞ്ഞു. ഇവരെ ആക്രമിക്കുകയും യൂണിഫോം വലിച്ചുകീറുകയുമായിരുന്നു. കൂടാതെ അസഭ്യം പറയുകയും ചെയ്‌തു. എസ്‌ഐയുടെ മുഖത്തും കഴുത്തിലും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, MARAYOOR POLICE, CASE, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY