
ന്യൂഡൽഹി: കേരളത്തിലെ സ്ഥാനാർത്ഥി നിർണയത്തിൽ നേതൃത്വത്തിനു വൻ പാളിച്ച പറ്റിയെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തിൽ വിമർശനം. വിമത നേതാക്കളെ അനുനയിപ്പിക്കാൻ നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് ശ്രമമുണ്ടായില്ല. ഇടപെടൽ നടത്തിയിരുന്നെങ്കിൽ വിമതർ മത്സരിക്കുന്നത് ഒഴിവാക്കാമായിരുന്നു. ചില നേതാക്കൾ സ്ഥാനാർത്ഥികളെ ഏകപക്ഷീയമായി തീരുമാനിക്കുന്ന സാഹചര്യമുണ്ടായി. സംസ്ഥാന സർക്കാരിനെതിരായ യു.ഡി.എഫ് പ്രചാരണത്തെ ചെറുക്കാൻ കഴിഞ്ഞില്ല. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലും തിരിച്ചടിയേറ്റത് ഗൗരവതരമാണെന്ന് വിമർശനമുയർന്നു. വെള്ളിയാഴ്ച ആരംഭിച്ച കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് അവസാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |