
തിരുവനന്തപുരം: പണ്ഡിറ്റ് കറുപ്പൻ സാംസ്‌കാരിക സമിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡുദാന അനുമോദന സമ്മേളനം മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ആഭ്യന്തര വകുപ്പ് മന്ത്രിയുടെ ഉപദേഷ്ടാവ് എ.ഹേമചന്ദ്രൻ അവാർഡ് വിതരണം നടത്തി.
സമിതി ജില്ലാ പ്രസിഡന്റ് എസ്.പ്രശാന്തൻ അദ്ധ്യക്ഷത വഹിച്ചു. ധീവരസഭ സീനിയർ വൈസ് പ്രസിഡന്റ് പൂന്തുറ ശ്രീകുമാർ,സി.പി.എം ചാല ഏരിയാ സെക്രട്ടറി ജയിൽകുമാർ,സി.പി.ഐ നേമം മണ്ഡലം സെക്രട്ടറി പാപ്പനംകോട് അജയൻ,കൗൺസിലർമാരായ എസ്.എസ്.ശ്രുതി,നീറമൺകര ഹരി,ധീവരസഭ ജില്ലാ പ്രസിഡന്റ് പനത്തുറ പി.ബൈജു,ജില്ല സെക്രട്ടറി കാലടി സുഗതൻ,സാംസ്‌കാരിക സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ.സുരേഷ് കുമാർ,ധീവര മഹിളാസഭ ജില്ലാ പ്രസിഡന്റ് ശാന്തി ശിശുപാലൻ എന്നിവർ പ്രസംഗിച്ചു. സാംസ്‌കാരിക സമിതി ജില്ലാ സെക്രട്ടറി എം.ആർ.മോഹനൻ സ്വാഗതവും ധീവരസഭ കല്ലടി മുഖം കരയോഗം സെക്രട്ടറി ആർ.സുഗതൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |