SignIn
Kerala Kaumudi Online
Monday, 15 June 2026 8.19 AM IST

റെയില്‍വേ സ്റ്റേഷനിലെ വൈഫൈ ഉപയോഗിക്കാറുണ്ടോ? നിരവധി ഗുണങ്ങളെങ്കിലും പണികിട്ടാനും സാദ്ധ്യത

READ ENGLISH VERSION
railway

വൈകിയോടുന്ന ട്രെയിനുകളെ കാത്ത് മണിക്കൂറുകളോളം റെയില്‍വേ സ്‌റ്റേഷനില്‍ കാത്തിരിക്കേണ്ട അവസ്ഥ വിരസത സമ്മാനിക്കുന്ന ഒന്നാണ്. മണ്‍സൂണ്‍ ശക്തിപ്രാപിക്കുമ്പോള്‍ രാജ്യത്ത് ട്രെയിനുകള്‍ വൈകിയോടുന്നത് ഒരു പതിവാണ്. കാലാവസ്ഥ സൃഷ്ടിക്കുന്ന വെല്ലുവിളിയാണ് ഈ തടസ്സങ്ങള്‍ക്ക് പ്രധാന കാരണം. അതുപോലെ തന്നെ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീഴുന്നത്, മരങ്ങള്‍ ഒടിഞ്ഞ് വീഴുന്നത് പോലുള്ളവയും റെയില്‍ ഗതാഗതത്തെ താറുമാറാക്കാറുണ്ട്.

രാത്രിയും പകലുമായി മണിക്കൂറുകള്‍ റെയില്‍വേ സ്റ്റേഷനുകളില്‍ തള്ളിനീക്കേണ്ടി വരുന്ന സമയം വലിയ ബുദ്ധിമുട്ടേറിയതാണ്. ഈ സമയത്താണ് റെയില്‍വേ സ്റ്റേഷനുകളിലെ ഫ്രീ വൈഫൈ ആയ റെയില്‍ വയര്‍ സഹായകമാകുന്നത്. രാജ്യത്തെ ഒട്ടുമിക്ക പ്രധാന റെയില്‍വേ സ്റ്റേഷനുകളിലും റെയില്‍വേയുടെ സൗജന്യ വൈഫൈ കണക്ഷന്‍ ലഭ്യമാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമാണ് സൗജന്യമായി ഈ സംവിധാനം യാത്രക്കാര്‍ക്ക് വേണ്ടി ഏര്‍പ്പെടുത്തിയത്.

കോടിക്കണക്കിന് യാത്രക്കാരാണ് സൗജന്യ വൈഫൈ ഉപയോഗിക്കുന്നത്. മണ്‍സൂണ്‍ കാലത്ത് പ്രത്യേകിച്ച് ദീര്‍ഘദൂര ട്രെയിനുകള്‍ വൈകിയോടുമ്പോള്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ കുടുങ്ങിപ്പോകുന്നവര്‍ക്ക് ഈ സംവിധാനം ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. സൗജന്യമായി ലഭിക്കുന്ന വൈഫൈ കണക്ഷന്‍ ഉപയോഗിച്ച് സിനിമകളോ വെബ് സീരീസുകളോ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. കാത്തിരിപ്പിന്റെ പിന്നീടുള്ള മണിക്കൂറുകളില്‍ ഇവ കാണ്ട് സമയം കളയാനും സാധിക്കും.

മൊബൈല്‍ നമ്പര്‍ നല്‍കി ഒടിപി വഴിയാണ് വൈഫൈ കണക്ഷനിലേക്ക് കണക്ട് ചെയ്യുക. അതുകൊണ്ട് തന്നെ വ്യാജന്‍മാരുടെ ശല്യവും രൂക്ഷമാണ്. ഡിജിറ്റല്‍ തട്ടിപ്പുകള്‍ നടത്തുന്ന സംഘങ്ങളും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സാമ്പത്തികമായി കബളിപ്പിക്കപ്പെടാതിരിക്കാന്‍ ഒടിപി നല്‍കി കണക്ട് ചെയ്യുമ്പോള്‍ യഥാര്‍ത്ഥ റെയില്‍ വയര്‍ തന്നെയാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360