SignIn
Kerala Kaumudi Online
Saturday, 13 June 2026 1.23 AM IST

വർഷങ്ങളുടെ കാത്തിരിപ്പ്, ഒടുവിൽ ജനിച്ചത് മറ്റാരുടെയോ കുഞ്ഞുങ്ങൾ;​ ഐവിഎഫ്  ചികിത്സയിൽ    ഗുരുതര വീഴ്ച

-ivf

ഗുരുഗ്രാം: വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം ഐവിഎഫ് ചികിത്സയിലൂടെ കുഞ്ഞുണ്ടായ ദമ്പതികൾക്ക് തലവേദനയായി ഡിഎൻഎ ഫലം. തങ്ങൾക്ക് ജനിച്ച ഇരട്ടക്കുട്ടികൾക്ക് യാതൊരുവിധ രക്തബന്ധവുമില്ലെന്നാണ് ഡിഎൻഎ പരിശോധനയിലൂടെ മാതാപിതാക്കൾ തിരിച്ചറിഞ്ഞത്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം.

ചികിത്സയ്ക്ക് പിന്നാലെ ദമ്പതികൾക്ക് ഇരട്ടക്കുട്ടികൾ ജനിച്ചിരുന്നു. പിന്നീട് മാസങ്ങൾക്ക് ശേഷം കുട്ടികളിലൊരാൾ നേരിട്ട ആരോഗ്യപ്രശ്നവുമായി ബന്ധപ്പെട്ട് നടത്തിയ മെഡിക്കൽ പരിശോധനയിലാണ് ഡോക്ടർമാർ ഡിഎൻഎ പരിശോധന നടത്തുവാൻ നിർദ്ദേശിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടികൾക്ക് മാതാപിതാക്കളുടെ ജനിതകവുമായി .യാതൊരു ബന്ധവുമില്ലെന്ന് തെളിയുകയായിരുന്നു. ഐവിഎഫ് കേന്ദ്രത്തിൽ വച്ച് മറ്റൊരു ദമ്പതികളുടെ ഭ്രൂണം മാറി നിക്ഷേപിച്ചതാകാം അല്ലെങ്കിൽ പ്രസവത്തിന് ശേഷം കുട്ടികൾ മാറിപ്പോയതാകാം എന്നാണ് കുടുംബം ആരോപിക്കുന്നത്.


സ്വന്തം കുട്ടികൾ വേണമെന്ന ആഗ്രഹത്തോടെയാണ് തങ്ങൾ അവിടെപ്പോയതെന്നും യഥാർത്ഥ കുട്ടികൾ എവിടെയാണെന്നുമാണ് മാതാപിതാക്കൾ ചോദിക്കുമന്നത്. സംഭവത്തെക്കുറിച്ച് വിശദീകരണം തേടിയും മെഡിക്കൽ രേഖകൾ ആവശ്യപ്പെട്ടും ഐവിഎഫ് കേന്ദ്രത്തെ നിരന്തരം സമീപിച്ചെങ്കിലും മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നും ദമ്പതികൾ ആരോപിച്ചു.


സംഭവത്തിൽ കേസെടുക്കാൻ പൊലീസ് മൂന്ന് മാസത്തോളം വൈകിച്ചതിനെ തുടർന്ന് ദമ്പതികൾ കോടതിയെ സമീപിക്കുകയായിരുന്നു. ഐവിഎഫ് കേന്ദ്രത്തിൽ നിന്നും കേസുമായി ബന്ധപ്പെട്ട പ്രധാന രേഖകൾ പിടിച്ചെടുക്കാൻ ജൂൺ അഞ്ചിന് കോടതി പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ കോടതി ഉത്തരവുണ്ടായിട്ടും പൊലീസ് നടപടിയെടുത്തിട്ടില്ല. നിലവിൽ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, GURUGRAM, IVF MIX UP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360