SignIn
Kerala Kaumudi Online
Friday, 12 June 2026 6.38 PM IST

മൂകാംബികയിൽ തൊഴുത് വിജയ്: എംജിആറിനും ജയലളിതയ്ക്കും ശേഷം കൊല്ലൂരിലെത്തുന്ന തമിഴ്നാട് മുഖ്യമന്ത്രി

vijay

ബംഗളൂരു: കൊല്ലൂർ ശ്രീമൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി തമിഴ്നാട് മുഖ്യമന്ത്രി വിജയ്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് വിജയ് ക്ഷേത്രത്തിലെത്തിയത്. മുഖ്യമന്ത്രിയായ ശേഷം എംജിആറും ജയലളിതയും കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. വിജയ്‌യുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ ഉച്ചയ്ക്ക് ഒന്നരയോടെ മംഗളൂരു വിമാനത്താവളത്തിലെത്തിയ വിജയ് അവിടെ നിന്ന് റോഡുമാർഗം ക്ഷേത്രത്തിലെത്തുകയായിരുന്നു.

120 കിലോമീറ്ററോളം റോഡ് മാർഗം സഞ്ചരിച്ച അദ്ദേഹത്തിന് കർണാടക പൊലീസിന്റെ പ്രത്യേക സംഘമാണ് സുരക്ഷ ഒരുക്കിയത്. തമിഴ്‌നാട്ടിൽ നിന്നുള്ള 45 അംഗ പൊലീസ് സംഘം നേരത്തെ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ പൊലീസ് മേധാവിമാരുമായി ചേർന്ന് സുരക്ഷാ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. പൈലറ്റ്, എസ്‌കോർട്ട് വാഹനങ്ങൾക്ക് പുറമേ എട്ട് കാറുകളാണ് തമിഴ്നാട് മുഖ്യമന്ത്രിയെ അനുഗമിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, MOOKAMBIKA TEMPLE, VIJAY, TAMILNADU CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360