SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.50 PM IST

ഗെയ്ക്‌വാദിന് അത് ചെയ്യാൻ സാധിച്ചില്ല, സഞ്ജു ചെന്നൈയുടെ ക്യാപ്റ്റൻ റോളിലേക്ക്? കാരണം ചൂണ്ടിക്കാട്ടി മുൻ താരം

csk

ചെന്നൈ: ഐപിഎൽ ഈ സീസണിലെ ചെന്നൈ സൂപ്പ‌‌ർ കിംഗ്സിന്റെ നിരാശാജനകമായ പ്രകടനങ്ങളെ തുടർന്ന് ടീം നേതൃത്വത്തിൽ അഴിച്ചുപണിക്കൊരുങ്ങുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം സൺറൈസേഴ്സ് ഹൈദരാബാദുമായുള്ള മത്സരത്തിൽ പരാജയപ്പെട്ടതോടെ ചെന്നൈയുടെ പ്ളേഓഫ് സാദ്ധ്യത മങ്ങി. അടുത്ത സീസണിൽ ടീമിന്റെ നേതൃത്വ ഘടനയിൽ മാറ്റം വരുത്തുമെന്നാണ് സൂചന. മോശം ഫോമിനെത്തുടർന്ന് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് റുതുരാജ് ഗെയ്‌ക്‌വാദിനെ മാറ്റുമെന്നും പകരം മലയാളി താരം സഞ്ജു സാംസണെ പരിഗണിക്കാൻ ഇടയുണ്ടെന്നുമാണ് പുറ‌ത്തുവരുന്ന വാ‌ർത്തകൾ. കഴിഞ്ഞ മത്സരത്തിനുശേഷം ക്രിക്ക്ബസിൽ നടന്ന ഒരു ചർച്ചയിൽ മുൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം മനോജ് തിവാരിയാണ് ഈ ആശയം പങ്കുവച്ചത്.

മുൻ സിഎസ്കെ ക്യാപ്റ്റൻ എം‌.എസ് ധോണിയുടെ സ്ഥാനത്തേക്ക് ഗെയ്‌ക്‌വാദ് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതുവരെ നൽകിയ അവസരങ്ങളോട് അദ്ദേഹം നീതി പുലർത്തിയിട്ടില്ലെന്നും തിവാരി പറഞ്ഞു. മോശം ഫോമിൽ തുടരുന്ന അദ്ദേഹം കഴിഞ്ഞ മാച്ചുകളിൽ എവിടെയാണ് തനിക്ക് പിഴച്ചതെന്ന് സ്വയം മനസിലാക്കി തിരുത്തിയാൽ മാത്രമേ അടുത്ത സീസണിൽ ക്യാപറ്റൻ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതുള്ളൂവെന്നും തിവാരി അഭിപ്രായപ്പെട്ടു.

നന്നായി പെർഫോം ചെയ്താൽ മാത്രമേ നല്ല ഒരു ക്യാപ്റ്റനാകാൻ സാധിക്കുകയുള്ളൂ. ഈ സീസണിൽ ഒരു ഘട്ടത്തിലും മികച്ച റൺസ് സ്കോർ ചെയ്യാൻ ഗെയ്‌ക്‌വാദിന് സാധിച്ചിട്ടില്ലെന്നും അത് അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയെ പ്രതികൂലമായി ബാധിച്ചെന്നും മനോജ് തിവാരി വിലയിരുത്തി. ഈ സീസണിൽ 13 മത്സരങ്ങളിൽ നിന്ന് 321 റണസ് മാത്രമാണ് അദ്ദേഹം നേടിയത്. 29.18 ആണ് ശരാശരി. 120.68 ആണ് സ്ട്രൈക് റേറ്റ്. സീസണിൽ ആകെ രണ്ട് അർദ്ധസെഞ്ച്വറികളാണ് ഗെയ്ക്‌വാദ് നേടിയത്- തിവാരി ചർച്ചയിൽ പറ‌ഞ്ഞു. അടുത്ത സീസണിൽ ടീമിനെ നയിക്കാനുള്ള യോഗ്യത മികച്ച ഫോമിലുള്ള സഞ്ജുവിന് ഉണ്ടെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധോണിയുടെ അഭാവത്തിലും ടീമിനെ ജയത്തിലേക്ക് നയിക്കാൻ പുതുമുഖങ്ങൾക്ക് സാധിക്കുമെന്ന വിശ്വാസമുണ്ടെന്നും അതിന് നല്ല നേത‌ൃത്വം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സഞ്ജുവിനെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിച്ചാൽ സിഎസ്കെയ്ക്ക് അത് കൂടുതൽ ഗുണകരമാകുമെന്നും തിവാരി അഭിപ്രായപ്പട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, IPL, SANJU SAMSON, RUTURAJ GAIKWAD, CSK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360