SignIn
Kerala Kaumudi Online
Monday, 25 May 2026 7.39 AM IST

ധനകാര്യ സ്ഥാപനത്തിൽ മോഷണ ശ്രമം: അസാം സ്വദേശി അറസ്റ്റിൽ

hi

വെഞ്ഞാറമൂട്: സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പൂട്ട് പൊളിച്ച് മോഷണത്തിന് ശ്രമിച്ച അസാം സ്വദേശി അറസ്റ്റിൽ. മുത്തൂറ്റ് ഫിൻകോർപ്പിന്റെ വെമ്പായം ശാഖയിൽ മോഷണശ്രമം നടത്തിയ ഗോബിന്ദ മസുംദറാണ് (28) അറസ്റ്റിലായത്. വ്യാഴാഴ്ച പുലർച്ചെ നാലിനായിരുന്നു സംഭവം.

സ്ഥാപനത്തിലെ പൂട്ട് പൊളിക്കാനുള്ള ശ്രമത്തിനിടെ സമീപത്തെ ജിമ്മിൽ വ്യായാമത്തിനെത്തിയവരിൽ ചിലർ കണ്ടു. തുടർന്ന് ഇയാളെ തടഞ്ഞുവച്ച് വെഞ്ഞാറമൂട് പൊലീസിൽ അറിയിക്കുകയായിരുന്നു.പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.പിന്നീട് ബാങ്ക് മാനേജരെത്തി മോഷണശ്രമത്തിന് പൊലീസിൽ പരാതി നൽകി.സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് സംഭവം ഉറപ്പാക്കിയ ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY