
ആലുവ: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ആലുവ ശ്രീബലരാമ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ദശാവതാരം ചന്ദനം ചാർത്തൽ മഹോത്സവം സമാപിച്ചു. നാരായണീയ പാരായണവും മഹാപ്രസാദ ഊട്ടും ക്ഷേത്ര ജീവനക്കാരുടെ നാഗസ്വര കച്ചേരിയും പഞ്ചവാദ്യത്തോടെ ദീപാരാധനയും നടന്നു. ക്ഷേത്ര ഉപദേശ സമിതി ഏർപ്പെടുത്തിയ 'ശ്രീബലരാമ കൃഷ്ണാ പുരസ്കാരം 2026' സമർപ്പിച്ചു. ഉപദേശക സമിതി പ്രസിഡന്റ് എം.എൻ. വിനിൻകുമാർ അദ്ധ്യക്ഷനായി. സർവീസിൽ നിന്ന് വിരമിക്കുന്ന ക്ഷേത്ര കീഴ്ശാന്തി പി. ഹരിദാസ് തിരുമേനിക്ക് സ്നേഹോപഹാരം നൽകി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആർ. ഹരിരാജ്, സി.ഡി. വിഷ്ണു നമ്പൂതിരി, സി. ഉണ്ണികണ്ണൻ നായർ, തിരുവാല്ലൂർ വിശ്വനാഥൻ, ലളിത ആനന്ദ്, അനഘ അനിൽകുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |