
കോട്ടയം: ജില്ലയിലെ ഉദ്യോഗസ്ഥരുടെ സെൻസസ് പരിശീലനം കളക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനം ചെയ്തു. സെൻസസ് ഓഫീസർമാർ, അഡീഷണൽ സെൻസസ് ഓഫീസർമാർ, ടെക്നിക്കൽ വിഭാഗം ജീവനക്കാർ, ക്ലർക്കുമാർ തുടങ്ങിയവരാണ് രണ്ടു ബാച്ചുകളിലായി നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കുന്നത്. രണ്ടാം ഘട്ട പരിശീലനം 23ന് തുടങ്ങും.
വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസുമാണ് നടപടികളുടെ ആദ്യ ഘട്ടത്തിൽ ഉൾപ്പെടുന്നത്. ഡിജിറ്റൽ സംവിധാനങ്ങളിലൂടെ വിവര ശേഖരണം നടത്തുന്ന രാജ്യത്തെ ആദ്യത്തെ സെൻസസാണിത്. പ്രാരംഭ ഘട്ട മാപ്പിംഗ് നടപടികൾ മേയ് ആദ്യ ആഴ്ച്ചയോടെ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |