SignIn
Kerala Kaumudi Online
Friday, 24 April 2026 5.45 PM IST

മക്കൻ ചെല്ലപ്പന്റെ മരണം: സി.പി.ഐ പരാതി നൽകി

Increase Font Size Decrease Font Size Print Page

വൈക്കം: തലയാഴം പുളിക്കാത്തറയിൽ മക്കൻ ചെല്ലപ്പൻ സി.പി.ഐ ഓഫീസിനു മുന്നിലെ എൽ.ഡി.എഫ് ഇലക്ഷൻ കമ്മി​റ്റി ഓഫീസിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം പ്രത്യേക പൊലീസ് ടീം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ പരാതി നൽകി. ചെല്ലപ്പൻ മരിക്കുന്നതിന് മുമ്പ് പ്രസിദ്ധീകരിച്ച സാമൂഹ്യമാധ്യമ പോസ്​റ്റുകളും റെക്കോഡ് ചെയ്തു എഡി​റ്റ് ചെയ്യപ്പെട്ട വീഡിയോ സംബന്ധിച്ചും ഉപയോഗിച്ചിരുന്ന ഫോൺ കാണാതായതും ഇദ്ദേഹം ഓഫീസിൽ വന്ന വാഹനത്തിന്റെ താക്കോൽ കാണാതായതുമെല്ലാം ദുരൂഹത ഉളവാക്കുന്നതാണ്.

ചെല്ലപ്പനുമായി യാതൊരുവിധ തർക്കങ്ങളോ വൈരാഗ്യങ്ങളോ ഇല്ലാതിരുന്ന സി.പി.ഐയുമായി ഈ മരണത്തെ ബന്ധപ്പെടുത്താനുള്ള ദുരുദ്ദേശപൂർണമായ ശ്രമങ്ങളും നടന്നിരുന്നു. ഈ സാഹചര്യങ്ങൾ മുൻനിറുത്തിയാണ് ഇക്കാര്യങ്ങളെല്ലാം വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ വൈക്കം മണ്ഡലം കമ്മി​റ്റി സെക്റട്ടറി ജില്ലാ പൊലീസ് മേധാവിക്കും ഡി.ജി.പിയ്ക്കും രേഖാമൂലം പരാതി നൽകിയിരിക്കുന്നത്.

TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.