
പന്തളം : നഗരസഭയിലെ വരൾച്ച ബാധിത പ്രദേശങ്ങളിൽ കുടിവെള്ള വിതരണം ചെയ്യുന്നതിനായി 5000 ലിറ്റർ ശേഷിയുള്ള ജി.പി.എസ് ഘടിപ്പിച്ച വാഹനം വാടകയ്ക്ക് എടുക്കുന്നതിന് വ്യക്തികളിൽ നിന്ന് മത്സരസ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി 23ന് 2.30 മണി. ലഭിച്ച ക്വട്ടേഷനുകൾ അന്നേദിവസം 3.30 മണിക്ക് അപ്പോൾ ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. ക്വട്ടേഷനുകൾ സംബന്ധിച്ചുള്ള എല്ലാ തീരുമാനങ്ങളും നഗരസഭാ കൗൺസിൽ തീരുമാനത്തിൽ നിക്ഷിപ്തമായിരിയ്ക്കും. കൂടുതൽ വിവരങ്ങൾ പ്രവൃത്തിസമയങ്ങളിൽ നഗരസഭാ ആരോഗ്യ വിഭാഗത്തിൽ നിന്ന് ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
