
തിരുവനന്തപുരം: വെഞ്ഞാറമൂട് റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ ഓപ്പോൾ,അഭയ എന്നീ പ്രോജക്ടുകളുമായി ബന്ധപ്പെട്ട് ഉദിമൂട് സ്വദേശി രമ എന്ന നിർദ്ധനയായ വീട്ടമ്മയ്ക്ക് നിർമ്മിച്ച വീടിന്റെ താക്കോൽദാനം നടന്നു.ചലച്ചിത്രതാരവും റൊട്ടേറിയനുമായ സുരാജ് വെഞ്ഞാറമൂട്,റോട്ടറി പ്രസിഡന്റ് സ്വപ്ന സജി എന്നിവർ ചേർന്ന് താക്കോൽ കൈമാറി.ജില്ലാപഞ്ചായത്ത് അംഗം വി.വി.രാജേഷ്,പി.എ.ജിമാരായ റൊട്ടേറിയൻ സജി,റൊട്ടേറിയൻ ശശിധരൻ നായർ,റൊട്ടേറിയന്മാരായ ദിലീപ് കുമാർ,മോഹനൻ,തോമസ് കോശി,കമലാകരക്കുറുപ്പ്,ബാലഗംഗാധരൻ,രജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |