SignIn
Kerala Kaumudi Online
Saturday, 13 June 2026 5.20 PM IST

പീപ്പിൾസ് അർബൻ ബാങ്കിൽ ആധുനിക ഡാറ്റാ സെന്റർ

pep-one

കൊച്ചി: ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ഡാറ്റാ സെന്റർ അസിസ്റ്റന്റ് കളക്ടർ ഹൃതിക് രഞ്ജൻ ഉദ്ഘാടനം ചെയ്തു. നിലവിലെ ഡയറക്ടർ ബോർഡിന്റെ മൂന്നാം വാർഷികാഘോഷത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ബാങ്കിന്റെ ഡിജിറ്റൽ വളർച്ചയും ഭാവി സാങ്കേതിക ആവശ്യങ്ങളും മുൻനിർത്തി സ്ഥാപിച്ച ഡാറ്റാ സെന്റർ ആധുനിക സൗകര്യങ്ങളോടെയാണ് സജ്ജീകരിച്ചിരിക്കുന്നത്. റെഡണ്ടന്റ് പവർ ബാക്കപ്പ്, പ്രിസിഷൻ കൂളിംഗ്, ഫയർ സപ്രഷൻ സംവിധാനം, 24 മണിക്കൂർ നിരീക്ഷണം തുടങ്ങിയ സംവിധാനങ്ങൾ ബാങ്കിന്റെ നിർണായക സേവനങ്ങൾക്ക് കരുത്താകും. ഭാവിയിലെ വികസന ആവശ്യങ്ങൾ പരിഗണിച്ച് കൂടുതൽ ശേഷിയിലേക്ക് വിപുലീകരിക്കാവുന്ന രീതിയിലാണ് ഡാറ്റാ സെന്ററിന്റെ രൂപകൽപ്പന. ചെയർമാൻ ടി.സി. ഷിബു, സി.ഇ.ഒ കെ. ജയപ്രസാദ്, ബോർഡ് ഒഫ് മാനേജ്മെന്റ് ചെയർമാൻ കെ.കെ. രാമചന്ദ്രൻ, പ്രൊഫഷണൽ ഡയറക്ടർ അഡ്വ. എസ്. മധുസൂദനൻ തുടങ്ങിയവർ പങ്കെടുത്തു. പുതിയ ഡാറ്റാ സെന്ററും ഡിസാസ്റ്റർ റിക്കവറി സംവിധാനവും ബാങ്കിന്റെ ഡിജിറ്റൽ പരിവർത്തനത്തിനും ഉപഭോക്തൃ സേവനങ്ങളുടെ സുരക്ഷിതവും തടസരഹിതവുമായ നടത്തിപ്പിനും സഹായിക്കുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360