SignIn
Kerala Kaumudi Online
Saturday, 13 June 2026 7.41 AM IST

സിഎസ്കെ അല്ല പകരം ഈ ടീം പ്ലേ ഓഫിലെത്തും! ആരാധകരെ അമ്പരപ്പിച്ച് അശ്വിന്റെ പ്രവചനം

r-ashwin

ചെന്നൈ: ഐപിഎൽ 19-ാം സീസൺ അതിന്റെ നിർണ്ണായക ഘട്ടത്തിലേയ്ക്ക് കടക്കുന്നതിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകർ. ഇപ്പോഴിതാ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് ടീമുകളുടെ പ്ലേ ഓഫ് ഭാവി പ്രവചിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. ആർസിബി പ്ലേ ഓഫ് ബെർത്ത് ഉറപ്പാക്കുമെന്നും എന്നാൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ സാധ്യതകൾ വളരെ മങ്ങിയതാണെന്നുമാണ് അശ്വിന്റെ പ്രവചനം. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ആർസിബിയുടെ പോരാട്ടവീര്യത്തെ അശ്വിൻ പ്രശംസിച്ചു.

അതേസമയം, ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ പ്ലേ ഓഫ് സാധ്യതകളെക്കുറിച്ച് അശ്വിൻ പങ്കുവെച്ച ആശങ്കകൾ ആരാധകരെ നിരാശയിലാക്കുന്നതാണ്. നിലവിൽ സൺറൈസേഴ്‌സ് ഹൈദരാബാദും ആർസിബിയും പ്ലേ ഓഫിൽ ഇടം പിടിക്കുമെന്ന കാര്യം ഏകദേശം ഉറപ്പായ മട്ടാണ്. ബാക്കിയുള്ള രണ്ട് സ്ഥാനങ്ങൾക്കായി ഗുജറാത്ത് ടൈറ്റൻസ് , രാജസ്ഥാൻ റോയൽസ് , പഞ്ചാബ് കിംഗ്‌സ് എന്നീ ടീമുകൾ തമ്മിലാകും പ്രധാന പോരാട്ടം നടക്കുക.

ചെന്നൈയ്ക്ക് പ്ലേ ഓഫിൽ എത്തണമെങ്കിൽ ശേഷിക്കുന്ന നാല് മത്സരങ്ങളിലും ജയിക്കണം. തുടർച്ചയായി നാല് മത്സരങ്ങൾ ജയിക്കുക എന്നത് ഏതൊരു ടീമിനും വലിയ വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തിൽ ചെന്നൈയ്ക്ക് പ്ലേ ഓഫ് സാധ്യതകൾ വളരെ കുറവാണെന്നാണ് അശ്വിന്റെ നിഗമനം. സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗും ഋതുരാജ് ഗെയ്‌ക്‌വാദിന്റെ നായകത്വവും ചെന്നൈയ്ക്ക് കരുത്തുപകരുന്നുണ്ടെങ്കിലും പരിക്കുകൾ അലട്ടുന്ന ടീം അച്ചടക്കത്തോടെ മുന്നേറേണ്ടതുണ്ടെന്നും അശ്വിൻ പറഞ്ഞു. നിലവിലെ പോയിന്റ് പട്ടികയിലെ കണക്കുകളും ടീമുകളുടെ നിലവിലെ ഫോമും മുൻനിർത്തിയാണ് അശ്വിൻ ഈ നിഗമനത്തിലെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, CHENNAI SUPER KINGS, IPL 2026, R ASHWIN, CRICKET, RCB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360