ആലപ്പുഴ:മലയാള ഭാഷയ്ക്ക് മികച്ച സംഭാവനകൾ നൽകിയ സാഹിത്യകാരന്മാർക്ക് തകഴിസ്മാരക സമിതി നൽകിവരുന്ന തകഴി സ്മാരക സാഹിത്യ പുരസ്ക്കാരത്തിന് സാഹിത്യകാരൻ സേതു അർഹനായി.അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്ക്കാരം. തകഴി ശങ്കരമംഗലത്ത് നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം നൽകുമെന്ന് ചെയർമാൻ ജി.സുധാകരൻ, സെക്രട്ടറി കെ.ബി.അജയകുമാർ എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |