SignIn
Kerala Kaumudi Online
Saturday, 23 May 2026 6.12 PM IST

ഇറാനെ തകർക്കാൻ ശ്രമിച്ച അമേരിക്കയ്‌ക്ക് വമ്പൻ തിരിച്ചടി, 240 ബില്യൺ ഡോളറിന്റെ 'ശക്തി' തകർന്നടിഞ്ഞു

americ-war

ടെഹ്‌റാൻ: ഇറാനുമായി രണ്ടാംഘട്ട സമാധാന ചർച്ചകൾക്കായി ശ്രമം നടത്തുകയാണ് അമേരിക്ക. ഇത്തരത്തിലൊരു ചർച്ചയെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും ഇക്കാര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപ് കള്ളം പറയുകയാണെന്നുമാണ് ഇറാന്റെ വാദം. ഇറാനുമായി യുദ്ധത്തിൽ ഇതിനിടെ അമേരിക്കയ്‌ക്ക് വമ്പനൊരു അടിപറ്റി. സാങ്കേതിക വിദ്യയിൽ എന്നും മികവ് പുലർത്തുന്ന അമേരിക്കയുടെ എംക്യു-4സി ട്രൈറ്റൺ എന്ന ആളില്ലാ ഡ്രോൺ വിമാനം തകർന്നുവീണു.

ഏപ്രിൽ ഒൻപതിനാണ് ട്രൈറ്റൺ തകർന്നുവീണതെന്നാണ് വിവരം. നാവിക സുരക്ഷാ കമാൻഡ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. എന്നാൽ കൃത്യമായി എവിടെയാണ് ട്രൈറ്റൺ വീണതെന്ന് പറയുന്നില്ല. പേർഷ്യൻ ഗൾഫിന് സമീപത്ത് പറക്കുമ്പോൾ ഫ്‌ളൈറ്റ് ട്രാക്കിംഗ് പ്ളാറ്റ്‌ഫോമിൽ നിന്ന് ട്രൈറ്റനെ കാണാതാകുകയായിരുന്നു. ഇതിന് തൊട്ടുമുൻപ് മുകളിൽനിന്ന് അതിവേഗം താഴേക്ക് വിമാനം വന്നിരുന്നുവെന്ന് മനസിലായിട്ടുണ്ട്.

50,000 അടിയ്‌ക്ക് മുകളിലായി 24 മണിക്കൂറിലധികം പറക്കാൻ കഴിയുന്ന വമ്പൻ വിമാനമാണിത്. ഒരു യൂണിറ്റിന് 240 ബില്യൺ ഡോളറാണ് ഇതിന് വില. നോർത്ത്റോപ്പ് ഗ്രമ്മനാണ് ഇതിന്റെ നിർമ്മാണം. ബോയിംഗ് പി-8 പോസൈഡോൺ വിമാനങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നവയാണ് ഇവ.

ട്രൈറ്റാനെ ഇറാൻ വെടിവച്ചിട്ടതാണെന്ന് ചില ഓൺലൈൻ മീഡിയകൾ പറയുന്നുണ്ട്. എന്നാൽ അമേരിക്കൻ സൈന്യമോ, നാവികസേനയോ ഇക്കാര്യത്തിൽ ഒരക്ഷരം പുറത്തുപറഞ്ഞിട്ടില്ല. സമുദ്രമേഖലയിൽ ഏറെ ഉയരത്തിൽ നിരീക്ഷണത്തിനും രഹസ്യാന്വേഷണ ദൗത്യങ്ങൾക്കും ഇത് ഉപയോഗിക്കുന്നു.

ഇതിനിടെ ഇറാന്റെ സൈനിക, ആണവ ശേഷികൾ തകർത്തെന്ന ട്രംപിന്റെ വാദം തള്ളി യു.എസ് പ്രതിരോധ വകുപ്പിന്റെ (പെന്റഗൺ) ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയുടെ (ഡി.ഐ.എ) റിപ്പോർട്ട്.

ഇറാൻ ഇപ്പോഴും പ്രാദേശിക ശക്തി. അവരുടെ പല കഴിവുകളും കാര്യക്ഷമം. ആണവ കേന്ദ്രങ്ങളിലുണ്ടായ ആക്രമണം ഏതാനും മാസത്തെ പ്രവർത്തനങ്ങളെ തടസപ്പെടുത്തും. എന്നാൽ ആണവ ശേഷി പൂർണമായും ഇല്ലാതാക്കിയിട്ടില്ല 60 ശതമാനം മിസൈൽ ലോഞ്ചറുകളും 40 ശതമാനം ഡ്രോണുകളും ഇറാന്റെ കൈയ്യിലുണ്ട്. 'ഭൂഗർഭ മിസൈൽ സിറ്റികൾ' അവർക്ക്‌ തുണയായി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: AMERICA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360