SignIn
Kerala Kaumudi Online
Saturday, 13 June 2026 2.15 AM IST

ആദ്യ ജയം തൂക്കി മെക്സിക്കോ

f

മെക്സിക്കോ സിറ്റി: ലോകത്തിന്റെ ഹൃദയാരവങ്ങൾ ഏറ്റുവാങ്ങി 'ട്രയോണ്ട' എന്ന പന്തുരുണ്ടതോടെ ഗോൾ മേളവുമായി ടീമുകളുടെ വിജയാഘോഷങ്ങൾക്കും തുടക്കമായി. 23-ാമത് ഫുട്ബാൾ ലോകകപ്പിലെ ആദ്യ വിജയം കുറിച്ചത് ആതിഥേയരിലൊന്നായ മെക്സിക്കോ. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ദക്ഷിണാഫിക്ക്രയ്ക്ക് എതിരായ വിജയം. മെക്സിക്കോ സിറ്റി (ആസ്ടെക്) സ്റ്റേഡിയത്തിൽ ന‌ടന്ന മത്സരത്തിൽ ഒൻപതാം മിനിട്ടിൽ വല ചലിപ്പിച്ച് മെക്സിക്കൻ താരം ജൂലിയൻ ക്വിനോനസ് ഈ ലോകകപ്പിലെ ആദ്യ ഗോളിന് ഉടമയുമായി. ഇന്നലെ രാവിലെ നടന്ന മറ്റൊരു മത്സരത്തിൽ ചെക്ക് റിപ്പബ്ളിക്കിനെതിരെ ഒരു ഗോളിന് പിന്നിൽനിന്ന ശേഷം ദക്ഷിണ കൊറിയ 2-1ന് ജയം നേടി.

ഇന്നിറങ്ങുമോ

തഹ്സിൻ

ഖത്തർ ഇന്ന് ആദ്യ മത്സരത്തിൽ സ്വിറ്റ്സർലാൻഡിനെ നേരിടാൻ ഇറങ്ങുമ്പോൾ മലയാളിയായ തഹ്സിൻ മുഹമ്മദ് ജംഷീദിന് പ്ളേയിംഗ് ഇലവനിലിടമുണ്ടാകുമോ എന്നാണ് കേരളത്തിലെ ആരാധകർ ഉറ്റുനോക്കുന്നത്. ഇന്നുരാത്രി 12.30നാണ് ഖത്തറിന്റെ പോരാട്ടം.

ബ്രസീൽ

നാളെയിറങ്ങും

അഞ്ച് ലോകകപ്പുകൾക്ക് ഉടമയായ ബ്രസീലിന്റെ ആദ്യ മത്സരം ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ 3.30ന്. എതിരാളികൾ കഴിഞ്ഞവർഷത്തെ നാലാം സ്ഥാനക്കാരായ മൊറോക്കോ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIFA WORLD CUP 2026, FIFA WORLD CUP, , FIFA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360