SignIn
Kerala Kaumudi Online
Monday, 08 June 2026 8.13 AM IST

സുഹൃത്തിന് വിവാഹ സമ്മാനം നൽകുന്നതിനിടെ ഹൃദയാഘാതം; ആമസോൺ ജീവനക്കാരൻ കുഴ‌ഞ്ഞുവീണ് മരിച്ചു

READ ENGLISH VERSION
vamsi

അമരാവതി: സുഹൃത്തിന്റെ വിവാഹത്തിന് സമ്മാനം നൽകുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലാണ് സംഭവം. വിവാഹവേദിയിൽ എല്ലാവരും ഏറെ സന്തോഷത്തോടെ നിൽക്കുന്നതിനിടെയാണ് ദാരുണമായ സംഭവമുണ്ടായത്. ആമസോൺ കമ്പനിയിലെ ജീവനക്കാരനായ വംശി എന്ന യുവാവാണ് മരിച്ചത്.

സുഹൃത്തിന്റെ വിവാഹം കൂടാനായി ബംഗളൂരുവിൽ നിന്നാണ് വംശി കുർണൂലിലെ പെനുമുട ഗ്രാമത്തിലേക്ക് എത്തിയത്. സുഹൃത്തുക്കളെല്ലാം ചേർന്ന് നൽകിയ സമ്മാനത്തിന്റെ പൊതി വരൻ തുറക്കാൻ തുടങ്ങിയപ്പോഴേക്കും വംശിയുടെ ബാലൻസ് നഷ്‌ടപ്പെടാൻ തുടങ്ങി. ഉടൻ തന്നെ അടുത്ത് നിന്ന ആളുകൾ അവനെ പിടിച്ചു. വീഴുന്നതിന് മുമ്പ് സമീപത്ത് നിന്നവരോട് വംശി സഹായം തേടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഉടനെ വംശിയെ സമീപത്തുള്ള ധോൻ സിറ്റി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്‌ടർമാർ അറിയിക്കുകയായിരുന്നു.

ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലാത്ത യുവാക്കൾ മരണത്തിന് കീഴടങ്ങുന്ന കേസുകൾ വർദ്ധിച്ചുവരികയാണ് എന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. അലസമായ ജീവിതശൈലി, അന്തരീക്ഷ മലിനീകരണം, കഠിനമായ വ്യായാമം, സ്റ്റിറോയിഡുകളുടെ ഉപയോഗം എന്നിവയാണ് യുവാക്കൾക്കിടയിൽ ഹൃദയാഘാതം ഉണ്ടാകാൻ കാരണമെന്ന് മുംബയ് സെൻട്രലിലെ വോക്കോർഡ് ആശുപത്രിയിലെ കൺസൾട്ടന്റ് കാഡിയോളജിസ്റ്റ് ഡോ. രവി ഗുപ്‌ത പറഞ്ഞു. ഇന്ത്യക്കാർക്ക് ജനിതകമായി ഹൃദയാഘാതം വരാനുള്ള സാദ്ധ്യത കൂടുതലാണ്, ഇതോടൊപ്പം പാശ്ചാത്യ ജീവിതശൈലി സ്വീകരിക്കുന്നത് അപകട സാദ്ധ്യത വർദ്ധിപ്പിച്ചിട്ടുണ്ടെന്നും ഡോ. ഗുപ്‌ത എൻഡിടിവിയോട് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, AMAZON EMPLOYEE, CARDIAC ARREST, WEDDING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360