SignIn
Kerala Kaumudi Online
Monday, 25 May 2026 8.54 AM IST

സാനിയയും മുഹമ്മദ്‌ ഷമിയും വിവാഹിതരാകുന്നു? പ്രതികരണവുമായി പിതാവ്

sania

കൊൽക്കത്ത: രാജ്യം കണ്ട ഏറ്റവും മികച്ച കായിക താരങ്ങളിൽ പ്രധാനികളാണ് സാനിയ മിർസയും മുഹമ്മദ് ഷമിയും. 2023ലെ ഏകദിന ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഫൈനലിൽ എത്തിച്ച ഷമി ചാമ്പ്യൻ പേസ് ബൗളറാണ്. ഇന്ത്യയിൽ നിന്നുള്ള ഏറ്റവും മികച്ച വനിതാ ടെന്നീസ് താരമാണ് സാനിയ. ഇരുവരും വിവാഹിതരാകാൻ പോകുകയാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

അടുത്തിടെയാണ് സാനിയയും പാക് ക്രിക്കറ്റ് താരം ഷൊയിബ് മാലിക്കും വിവാഹ മോചിതരായത്. ഇവരെപ്പോലെ തന്നെ ഷമിയും ഭാര്യ ഹസിൻ ജഹാനും വേർപിരിഞ്ഞാണ് കഴിയുന്നത്. ഇതിനിടയിൽ സാനിയയും ഷമിയും വിവാഹിതരായെന്ന് ആദ്യം റിപ്പോർട്ടുകൾ വന്നു.

മാത്രമല്ല വിവാഹ ഫോട്ടോയും പ്രചരിച്ചിരുന്നു. ഈ ചിത്രങ്ങൾ വ്യാജമാണെന്ന് വ്യക്തമായിരുന്നു. പിന്നീട് ഇരുവരും വിവാഹിതരായിട്ടില്ല, ഓഗസ്റ്റ് 20നാണ് ചടങ്ങ് നിശ്ചയിച്ചിരിക്കുന്നതെന്നും കിംവദന്തികൾ പരന്നു. എന്നാൽ വിവാഹ വാർത്ത സാനിയയുടെ പിതാവ് നിഷേധിച്ചു. കേൾക്കുന്നതെല്ലാം ശുദ്ധ അസംബന്ധമാണെന്നും മകൾ ഇതുവരെ ഷെമിയെ കണ്ടിട്ടുപോലുമില്ലെന്നാണ് അദ്ദേഹം ഒരു ദേശീയ മാദ്ധ്യമത്തോട് പ്രതികരിച്ചിരിക്കുന്നത്.

2010ലായിരുന്നു സാനിയ ഷൊയിബ് മാലിക്കിനെ വിവാഹം ചെയ്തത്. ഷൊയിബിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ ഭാര്യയായ അയേഷ സിദ്ദിഖിൽ നിന്ന് വിവാഹ മോചനം നേടിയാണ് അദ്ദേഹം സാനിയയെ ജീവിത സഖിയാക്കിയത്. 2018ൽ ദമ്പതികൾക്ക് മകൻ ജനിച്ചു. ദുബായിലായിരുന്നു താമസം. കുട്ടി ഇപ്പോൾ സാനിയയ്‌ക്കൊപ്പമാണ്.

ഷൊയിബിന്റെ വഴിവിട്ട ബന്ധങ്ങളിൽ മനംമടുത്താണ് സാനിയ വിവാഹ മോചനം നേടിയതെന്ന രീതിയിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ നടി സന ജാവേദിന് ഷൊയിബ് വിവാഹം ചെയ്‌തിരുന്നു.

ഷമിയും ഹസിൻ ജഹാനും തമ്മിലുള്ള പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായിരുന്നു. 2014ൽ കൊൽക്കത്തിയിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. 2018ൽ യുവതി ഷമിക്കെതിരെ ഗാർഹിക പീഡന പരാതി നൽകിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, SANIAMIRZA, MUHAMMEDSHEMI, WEDDING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360