SignIn
Kerala Kaumudi Online
Saturday, 23 May 2026 11.08 PM IST

'യുദ്ധം അവസാനിപ്പിക്കാനുള്ള കരാർ ഇറാൻ അംഗീകരിച്ചേക്കും'; ശുഭ വാർത്തയ്ക്കായി കാത്തിരിക്കുന്നുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി

marco-rubio

ന്യൂ‌ഡൽഹി: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള കരാർ ഇറാൻ ഉടൻ അംഗീകരിച്ചേക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. സമാധാന നിർദ്ദേശങ്ങളിൽ ഇറാന്റെ ഭാഗത്തുനിന്നും ശുഭ വാർത്ത പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുമെന്ന് റൂബിയോ വ്യക്തമാക്കി.

പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയതുപോലെ പ്രശ്നം ഉടൻ പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സന്ദർശനത്തിനിടെ ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആണവായുധം കൈവശം വെക്കാൻ ഇറാനെ അനുവദിക്കില്ലെന്ന് പറഞ്ഞ റൂബിയോ ഹോർമൂസ് കടലിടുക്ക് നികുതിയില്ലാതെ തുറന്നുനൽകണമെന്ന ഉറച്ച നിലപാടിലാണ് യുഎസെന്നും വ്യക്തമാക്കി. ഇറാൻ അവരുടെ യുറേനിയം സമ്പുഷ്ടീകരണ പ്രക്രിയ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചർച്ചകളിലൂടെയുള്ള നയതന്ത്ര പരിഹാരത്തിനാണ് ട്രംപ് എപ്പോഴും മുൻഗണന നൽകുന്നതെന്നും ഇപ്പോൾ അതിനായുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, IRAN AMERICA WAR, IRAN, AMERICA, MARCO RUBIO, DONALD TRUMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360