SignIn
Kerala Kaumudi Online
Monday, 25 May 2026 10.26 AM IST

ഈ നക്ഷത്രക്കാർ വീട്ടിലുണ്ടോ? കുബേരയോഗം നിങ്ങളുടെ തലവര മാറ്റും, കോടീശ്വരന്മാരാകാൻ ഇനി ദിവസങ്ങൾ മാത്രം

viswasam

ജ്യോതിഷപ്രകാരം ഓരോ നക്ഷത്രക്കാർക്കും ഓരോ ഫലങ്ങളുണ്ട്. സമയവും കാലവും അനുസരിച്ച് ഇതിൽ മാറ്റമുണ്ടാകും. വരും ദിവസങ്ങളിൽ കുബേരയോഗമുള്ള ചില നക്ഷത്രക്കാരുണ്ട്. കുബേരയോഗം എന്നത് ധനവാനാകുന്ന യോഗമാണ്. അപ്രതീക്ഷിതമായി പല മാർഗങ്ങളിലൂടെ പണം നിങ്ങളെ തേടിയെടത്തും. മാത്രമല്ല, കുടുംബത്തിൽ സന്തോഷം, സമാധാനം, ഐശ്വര്യം എന്നിവ വന്നുചേരും. ബിസിനസ്, തൊഴിൽ രംഗത്തും ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങൾ കരഗതമാവുന്നതാണ്. ഈ ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ആരൊക്കെയെന്ന് നോക്കാം.

ഇടവം

ഈ രാശിയിലുള്ള നക്ഷത്രക്കാർക്ക് കുബേരയോഗം ഉച്ചസ്ഥായിയിലാണ്. ജീവിതത്തിൽ അപ്രതീക്ഷിതമായി നല്ല കാര്യങ്ങൾ സംഭവിക്കും. ആഗ്രഹിച്ചതെല്ലാം വന്നുചേരും. ജീവിതവിജയവും സന്തോഷവും തേടിയെത്തും. ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയം. ഐശ്വര്യം നിങ്ങളെ തേടിയെത്തും.

കർക്കിടകം

ഈ രാശിക്കാരുടെ സന്താനങ്ങൾക്ക് നല്ല സമയമാണ്. ശുഭകരമായ വാർത്തകൾ കേൾക്കാനാകും. ബിസിനസുകാർക്ക് അനുകൂല സമയം. ജീവിതത്തിൽ മികച്ച മാറ്റങ്ങളുണ്ടാകും. വീട്ടിൽ ഐശ്വര്യവും സന്തോഷവും വർദ്ധിക്കും. യാത്രകൾ നടത്തേണ്ടിവരും. സാമ്പത്തികം മെച്ചപ്പെടും.

കന്നി

ഈ രാശിക്കാരുടെ ജീവിതത്തിൽ വളരെ വലിയ മാറ്റമുണ്ടാകും, പല രീതിയിലും സാമ്പത്തിക നേട്ടങ്ങളുണ്ടാകും. തൊഴിലുമായി ബന്ധപ്പെട്ട് വലിയ ഉയർച്ച കൈവരിക്കാനാകും. വിദേശത്ത് ജോലി ലഭിക്കാൻ സാദ്ധ്യതയുണ്ട്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാകും. ഇത് മാനസിക സന്തോഷത്തിന് കാരണമാകും. തീരുമാനങ്ങളെടുക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ASTROLOGY, VISWASAM, FUTURE PREDICTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY