SignIn
Kerala Kaumudi Online
Sunday, 24 May 2026 1.44 AM IST

സമൂഹ മാദ്ധ്യമങ്ങളിലെ ഉള്ളടക്കം നീക്കാൻ ഉത്തരവ് അനിവാര്യം: ഹൈക്കോടതി

s

കൊച്ചി: അപകീർത്തികരമായ ഉളളടക്കം സമൂഹ മാദ്ധ്യമത്തിൽ നിന്ന് നീക്കം ചെയ്യാൻ കോടതി ഉത്തരവോ ബന്ധപ്പെട്ട സർക്കാർ അധികാരികളുടെ നിർദ്ദേശമോ വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഉത്തരവില്ലെങ്കിൽ ഇക്കാര്യത്തിൽ ഗൂഗിളടക്കമുള്ള സ്ഥാപനങ്ങൾക്ക് ബാദ്ധ്യതയില്ലെന്നും ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ വ്യക്തമാക്കി.

‘മറുനാടൻ യു ട്യൂബ് ചാനലിൽ’ അപകീർത്തിയുണ്ടാക്കുന്ന വാർത്തകൾ നൽകിയെന്നാരോപിച്ച് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി നൽകിയ ഹർജിയാണ് പരിഗണിച്ചത്. അപകീർത്തികരമായ ഉള്ളടക്കത്തിനെതിരെ ഹർജിക്കാർ കോടതിയെ സമീപിച്ചിട്ടില്ലെന്നും സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA