SignIn
Kerala Kaumudi Online
Sunday, 24 May 2026 1.44 AM IST

ഇന്ധനവിലയിൽ വീണ്ടും വർദ്ധന; പെട്രോളിന് 87 പൈസ,​ ഡീസലിന് 91 

petrol

കൊച്ചി: ജനജീവിതം ദുസഹമാക്കി പൊതുമേഖല എണ്ണക്കമ്പനികൾ പെട്രോളിനു ലിറ്ററിന് 87 പൈസയും ഡീസലിന് 91 പൈസയും കൂട്ടി. പത്തു ദിവസത്തിനിടെ മൂന്നാമത്തെ വർദ്ധന. കൂടിയത് അഞ്ചുരൂപയോളം. സി.എൻ.ജിക്കും ഒരു രൂപ വർദ്ധിപ്പിച്ചു. ക്രൂഡോയിൽ വിലയിലെ കുതിപ്പും രൂപയുടെ കനത്ത മൂല്യത്തകർച്ചയും കണക്കിലെടുത്താണ് നടപടി.


2022 ഏപ്രിലിനുശേഷം ഈമാസം15നു പെട്രോൾ, ഡീസൽ എന്നിവയ്ക്ക് മൂന്നുരൂപ വീതവും 19നു 90 പൈസ വീതവും കമ്പനികൾ വില വർദ്ധിപ്പിച്ചിരുന്നു. തിരുവനന്തപുരത്ത് പെട്രോളിനു 112.64ഉം ഡീസലിനു 101.55 രൂപയുമാണ് പുതിയ വില. വർദ്ധന ഇന്നലെ പ്രാബല്യത്തിലായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA